കാര്‍ഗിലില്‍ വീരമൃത്യൂ വരിച്ച പട്ടാളക്കാരന്റെ മകളെ ബലാല്‍സംഗം ചെയ്യാന്‍ എബിവിപി ആഹ്വാനം

ന്യൂഡല്‍ഹി : കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ സൈനികന്‍റെ മകളെ ബലാല്‍സംഗം ചെയ്യാന്‍ ബിജെപി വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ ആഹ്വാനം. എബിവിപിക്കെതിരായ ഓണ്‍ലൈന്‍ ക്യാംപെയ്നിനു തുടക്കമിട്ടതിനാണ് ഡ‍ല്‍ഹി ലേഡി ശ്രീറാം കോളജ് വിദ്യാര്‍ഥിനിയും 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ മകളുമായ ഗുര്‍മേഹര്‍ കൗറിനുനേരെ ഭീഷണിപ്രവാഹം ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയിലെ റാംജാസ് കോളജില്‍ നടക്കുന്ന സെമിനാറില്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ക്ഷണിച്ചതിലുള്ള എബിവിപിയുടെ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതിനെതിരെയാണു ഗുര്‍മേഹര്‍ ഓണ്‍ലൈന്‍ ക്യാംപെയ്ന്‍ നടത്തിയത്.
സമൂഹമാധ്യമം വഴി ദിവസവും വളരെയധികം ഭീഷണികളാണു വരുന്നതെന്ന് ഗുര്‍മേഹര്‍ അറിയിച്ചു. തന്നെ ദേശദ്രോഹി എന്നു വിളിച്ചും മറ്റും ഭീഷണി വരുന്നു.അക്രമം, മാനഭംഗം തുടങ്ങിയ അതിക്രമങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണിയുണ്ട്. സമൂഹമാധ്യമത്തിലെ തന്റെ പ്രൊഫൈല്‍ ചിത്രത്തിനു താഴെയായി കമന്റുകളായാണ് ഭീഷണി വരുന്നത്. ഒരു കമന്റില്‍ രാഹുല്‍ എന്നയാള്‍ തന്നെ മാനഭംഗം ചെയ്യുന്നതെങ്ങനെയെന്നു വിശദീകരിച്ചിട്ടുമുണ്ട്. ഇതു പേടിപ്പെടുത്തുന്നതാണ്, ഗുര്‍മേഹര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യത്തിന്റെ സമഗ്രത എവിടെയൊക്കെ അപകടത്തിലാണെന്നു കണ്ടാലും എബിവിപി പ്രതിഷേധിക്കുമെന്നു സംഘടനയുടെ ദേശീയ വക്താവ് സാകേത് ബഹുഗുണ അറിയിച്ചു.സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെയായിരുന്നു ഗുര്‍മേഹറിന്റെ പ്രതിഷേധം. അതേസമയം എ.ബി.വി.പി​ക്കെതി​രെ ഒാൺലൈൻ കാമ്പയിൻ നടത്തിയ കാർഗിൽ രക്​തസാക്ഷിയുടെ മകൾ ഗുൽമോഹർ കൗറിനെ വിമർശിച്ച്​ കേന്ദ്രമ​​ന്ത്രി കിരൺ റിജ്ജുവും രംഗത്ത് വന്നു. ഈ പെണ്‍കുട്ടിയുടെ മനസ് ആരാണ് മലിനമാക്കിയത്. ശക്തമായ സൈനിക ശക്തിയാണ്​ യുദ്ധത്തെ തടയുന്നത്​. ഇന്ത്യ ആരേയും അങ്ങോട്ട്​ അക്രമിച്ചിട്ടില്ല. എന്നാൽ ദുര്‍ബലമായിരുന്ന കാലത്ത്​ ഇന്ത്യ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും കിരണ്‍ റിജ്ജു ട്വിറ്ററില്‍ കുറിച്ചു. തന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ല മറിച്ച് യുദ്ധമാണെന്ന ഗുര്‍മോഹറി​െൻറ ചിത്രത്തെ പരാമർശിച്ചായിരുന്നു റിജ്ജുവി​​െൻറ പ്രതികരണം.