ഡി.വൈ.എഫ്.ഐ വക’സ്നേഹ ഇരിപ്പു സമരം’; ‘ചുംബന സമര’ ത്തിന് ആഹ്വാനവുമായി കിസ് ഓഫ് ലൗവും രംഗത്ത്


കൊച്ചി: മറൈന്‍ഡ്രൈവില്‍ ശിവസേനക്കാര്‍ പെണ്‍കുട്ടികള്‍ക്കും യുവാക്കള്‍ക്കും നേരെ അഴിഞ്ഞാടിയ സദാചാര ഗുണ്ടാവിളയാട്ടത്തിനെതിരേ ‘ചുംബന സമരം’ വരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ഇന്ന് കൊച്ചിയില്‍ ‘ചുംബന സമര’ത്തിന് ആഹ്വാനം ചെയ്തു. വൈകിട്ട് നാലിന് മറൈന്‍ ഡ്രൈവ് പരിസരത്താണ് ചുംബന സമരം അരങ്ങേറുക.

സമൂഹമാധ്യമത്തിലെ കിസ് ഓഫ് ലവിന്റെ പേജിലൂടെയാണ് ചുംബന സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ ഇന്ന് ‘സ്നേഹ ഇരിപ്പു സമര’ത്തിനും ആഹ്വാനം നല്‍കിയിട്ടുണ്ട്.

പോലിസിനെ കാഴ്ചക്കാരാക്കി ശിവസേനക്കാര്‍ നടത്തിയ അക്രമത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. പോലിസിന്റെ നിസംഗതയാണ് വനിത ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ചൂരലുമായി ഗുണ്ടകള്‍ നടത്തിയ അക്രമം.