ഇതാണെന്റെ പ്രാര്‍ത്ഥന!


ഇതാണെന്റെ പ്രാര്‍ത്ഥന ! ‘മനുഷ്യനായ എന്നെ മനുഷ്യത്വത്തില്‍ നിന്നും, ഞാനാകുന്ന ബോധത്തെ, ഞാനാകുന്ന ബോധത്തിനു കാരണമായ പ്രപഞ്ചബോധചൈതന്യത്തില്‍ നിന്നും, ഇത്രത്തോളം അകത്തി നിര്‍ത്തിയ പൗരോഹിത്യമെന്ന ഈരാളിക്കുരുക്കിനെ, ഞാന്‍ ഒടുവില്‍ എന്റെ എഴുപതാം വയസില്‍ തിരിച്ചറിഞ്ഞത് പോലെ, പ്രിയസഹോദരാ, / പ്രിയസഹോദരീ, നീയും തിരിച്ചറിയൂ , ഇനിയുമെങ്കിലും നിന്നെ ചതിച്ച ഈ സഭകളെ നിന്റെ മരണമെത്തും മുന്‍പേ !’

ഉല്‍പ്പത്തിപുസ്തകത്തിലെ ‘സ്വസാദൃശ്യത്തില്‍ ദൈവം ആദമിനെ സൃഷ്ടിച്ചു’ എന്ന വചനപ്രകാരം , ദൈവത്തിന്റെ സാദൃശ്യമുള്ള ഈ എന്നെ ഇണക്കിവിളിച്ചു പള്ളിയിലാക്കി , പിന്നെ പള്ളിയിലിട്ടു പാതിരിയെന്നെ ഇത്രയും കാലം വെറും ആടുമാക്കി, എന്നതുമോര്‍ത്താല്‍ എനിക്ക് ദുഖവും മാനക്കേടുമുണ്ട് സത്യം !
ദൈവത്തെ നിഷേധിക്കാന്‍, മനുഷ്യനെ വഴിതെറ്റിക്കാന്‍, അവതരിച്ച ഏദനിലെ ”പാതിരിപ്പാമ്പിന്” വശംവദയായ ഒന്നാം വനിതയെ പിന്‍പറ്റി, പുരോഹിതന്റെ വേഷത്തിലും ഉപദേശത്തിലും ”ദൈവീകത” കണ്ടെത്തി, അവനെ,ആ അശുദ്ധനെ കാണാനും അവനെ പ്രാപിക്കാനും ”അവനെ പെറ്റ പെണ്‍കുലം” പിന്നീട് കാലമാകെ പള്ളിമുറ്റം ചവിട്ടിത്തേച്ചതു മൂലം, സ്വയം ദൈവങ്ങളായി മാറിയ പുരോഹിതാധമന്മാരെ ഇന്നിതാ ആ പെണ്ണുതന്നെ വെറുക്കുവാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു ! കര്‍ത്താവിന്റെ മണവാട്ടിമാരായി സമൂഹമധ്യേ ഇന്നലയോളം വിലസിയ ”മോളുമാര്” ഇന്നിതാ സൂര്യനെല്ലി പെണ്ണിനെ വെല്ലുമാറ് , തന്നെ പ്രാപിച്ച ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെ പേര് വിവരപ്പട്ടികയുമായി ചാനല്‍ തോറും ചായമിട്ടു അവതരിക്കുന്നു / പുസ്തകങ്ങളിലൂടെ അക്ഷരവിലാപം നടത്തി തങ്ങളുടെ കാലക്കേടിനെ ദുഖത്തിലാഴ്ത്തുന്നു ! ഒടുവില്‍ ഇന്നിതാ, ഇവന്റെയൊക്കെ വരിയെടുക്കാത്ത സഭയെ , അവനിലൂടെ നല്‍കുന്ന കുമ്പസാര / കുര്‍ബാന /കൂദാശ തട്ടിപ്പുകളെ ഭാരതീയപെണ്മനസ് ബഹിഷ്‌ക്കരിക്കുന്നു ! കാലമേ, നിനക്കഭിനന്ദനം

”സാമുവേലിന്റ സുവിശേഷത്തില്‍” എന്റെ കഥാപാത്രമായിരുന്ന ഒരു കര്‍ത്താവിന്റെ മണവാട്ടി ഇന്ന് തൊണ്ണൂറു കഴിഞ്ഞു പൊന്കുന്നത്തിനടുത്തൊരു വൃദ്ധസദനത്തില്‍ എല്ലും തോലുമായി മരണവും കൊതിച്ചു കിടക്കുന്നതു കഴഞ്ഞ ദിവസം എനിക്ക് കാണാനും കാലം ഇടവരുത്തി! ഹോ! ”കണ്ണേ, മടങ്ങുക” എന്ന് മനസു കേണു ! അവരുടെ യൗവനത്തില്‍ അവരുടെ ‘പിരി’ മണവാട്ടിയായിരുന്ന ജീവിയെ അവിടെ അടുത്തെങ്ങും ഞാന്‍ കണ്ടതേയില്ല ! കത്തനാരുടെ പീഡന മുറകള്‍ രുചിച്ചു മടുത്തു , ആ മണവാട്ടിയും ഇന്ന് എവിടെയോ വയസ്സായി മരണവും കാത്തു കട്ടിലില്‍ ചുരുണ്ടുകൂടി കിടക്കുന്നുണ്ടാകും, ഹോ ! ”കഷ്ടം! ,സഭയെ നിനക്ക് ഹാ കഷ്ടം” ! ”നീ ഉണ്ടാകാതെയിരുന്നെങ്കില്‍ ക്രിസ്തുവിനും ആദാമ്യര്‍ക്കും എത്ര നന്നായിരുന്നു” !

കര്‍ദ്ദിനാളെ കുര്‍ബാന ചൊല്ലാന്‍ ആടുകള്‍ പഠിപ്പിക്കേണ്ട , എങ്കിലും അതിയാനെ ബൈബിള്‍ വായിച്ചു കേള്‍പ്പിക്കാന്‍, ആടുകള്‍ കൂട്ടമായി [കുര്‍ബാനയ്ക്കു കൂടാതെ] ഞായറാഴ്ചതോറും അതിയാന്റെ വീട്ടുപടിക്കല്‍ വേദപാരായണ സമരത്തിന് കൂടുന്നത് സ്വര്‍ഗ്ഗത്തിനും സുഖമേകും നിശ്ചയം ! കാരണം,99 % പാതിരിക്കും ബൈബിളിലെ വേദാന്തം അറിയില്ലതന്നെ ! കുട്ടിക്കാലത്തു സണ്‍ഡേസ്‌കൂളില്‍ പോലും പോകാത്ത പല ”മോന്മാരും” കത്തനാരായതു എനിക്ക് നേരിട്ടറിയാം! !ഒരിക്കലൊരു പാതിരിയോട് ‘അബ്രഹാമിന് മക്കളെത്ര ‘എന്ന എന്റെ ചോദ്യത്തിന്, വിക്കിവിക്കി ആ പാതിരിമോന്‍ അന്ന് പറഞ്ഞ ഉത്തരം, ‘ഇവനൊക്കെ ഇത്രയേ ഉള്ളൂ’ എന്നതിന്റെ നഗ്‌നസത്യമാണ് ! മലയാളം വായിക്കാനറിയാവുന്നതിനാല്‍ ഇവറ്റകള്‍ കുര്‍ബാന /കൂദാശാപുസ്തകം / ”തക്സാ” മലര്‍ത്തിവച്ചു ഈണത്തില്‍ വായിച്ചു നമ്മെ പറ്റിക്കുന്നു! വെറും അന്‍പതുകൊല്ലം മുന്‍പുവരെ ആടുകള്‍ക്ക് ബൈബിള്‍ വായന വിലക്കിയ മോന്മാരെ ഇന്നിതാ ആടുകള്‍ ‘കേള്‍ക്കിനാടാ ദൈവ വചനം’ എന്ന മട്ടില്‍ പുതിയ സമരമുറ കണ്ടെത്തിയത് കാലത്തിന്റെ ഒരു വിരോധാഭാസവും പ്രതികാരവും തന്നെയാണ് !

‘എന്റെ ‘സാമുവലിന്റെ സുവിശേഷത്തില്‍ ‘ ഞാന്‍ ആ കഥാസാരം വിവരിക്കുന്നുമുണ്ട് ! വായിക്കൂ ..മനസിരുത്തി വായിക്കൂ എന്നിട്ടു ചിന്തിക്കുന്ന മനുഷ്യരാകൂ ….ദൈവം മാത്രം മഹത്വപ്പെടട്ടെ …. ഇതാണെന്റെ പ്രാര്‍ത്ഥന!