ജീവിക്കാന്‍ ഏറ്റവും നല്ല രാജ്യം നോര്‍വയെന്ന് യു.എന്‍; ജീവിക്കാന്‍ കൊള്ളാത്ത രാജ്യങ്ങളില്‍ ഇന്ത്യയും


ആംസ്റ്റര്‍ഡാം: ലോകത്ത് സന്തുഷ്ട ജീവിതം നയിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം നോര്‍വയെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2016 ല്‍ മൂന്നാം സ്ഥാനത്തായിരുന്നു നോര്‍വെ. ഓസ്‌ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, നെതര്‍ലന്‍ഡ്, ജര്‍മ്മനി, അയര്‍ലണ്ട്, അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ പത്തില്‍ ഇടം നേടിയ മറ്റു രാജ്യങ്ങള്‍.

അതേസമയം ഇന്ത്യ നാല് സ്ഥാനം പിറകോട്ട് പോയി, 122മാണ് രാജ്യം ലിസ്റ്റില്‍ ഇടം പിടിച്ചത്. അതോടൊപ്പം ജീവിക്കാന്‍ കൊള്ളാത്ത പത്തു രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്. വെനെസ്വുല. സൗദി അറേബ്യ, ഈജിപ്ത്, യെമെന്‍ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്. എന്നാല്‍ ഇന്ത്യ സൊമാലിയക്കും, പാക്കിസ്ഥാനും, ചൈനക്കും ബംഗ്ലാദേശിനും പിന്നിലാണ് പട്ടികയില്‍ ഇടം നേടിയത്.

സര്‍ക്കാരിലുള്ള വിശ്വാസം, അസമത്വമില്ലായ്മ, സാമൂഹ്യവിശ്വാസ്യത, മരണനിരക്ക്, ആരോഗ്യം, വരുമാനം, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങളാണ് നല്ല രാജ്യമാകുന്നതിന് പരിഗണിച്ച ഘടകങ്ങളില്‍ മുഖ്യം.