കാമുകിയുമായി രഹസ്യബന്ധം ; ബോളിവുഡ് താരത്തിനെ ഭാര്യ വീട്ടില്‍ നിന്നും ചവിട്ടി പുറത്താക്കി

പരസ്ത്രീബന്ധം ഉണ്ടെന്ന കാരണത്താല്‍ ബോളിവുഡ് താരത്തിനെ ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കി. നടനും സംവിധായകനുമായ ദീപക് തിജോരിയെയാണ് ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കിയത്. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും അതിനാല്‍ തനിക്ക് വിവാഹ മോചനവും നഷ്ടപരിഹാരവും ലഭിക്കണമെന്നാണ് ശിവാനിയുടെ ആവശ്യം. എന്നാല്‍ തങ്ങള്‍ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്നും ശിവാനി ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം വാങ്ങിയിട്ടില്ലെന്നുമാണ് ദീപകിന്റെ വാദം.  ബോളിവുഡിലെ മുന്‍നിര താരങ്ങളുടെയെല്ലാം ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള മുതിര്‍ന്ന താരങ്ങളില്‍ ഒരാളാണ് ദീപക്. നായകനായും ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം  ടോം ഡിക്ക് ആന്റ് ഹാരി, ഫോക്‌സ് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. വീട്ടില്‍ കയറുവാന്‍ കഴിയാത്തത് കാരണം സുഹൃത്തിനൊപ്പമാണ്  ദീപക് ഇപ്പോള്‍ താമസിക്കുന്നത്.