മലയാള സിനിമയുടെ കഥ പറയുന്ന ‘സിനിമാസ്‌കോപ്’ പ്രകാശനം നാളെ

കോഴിക്കോട്: ഡൊക്യുമെന്ററി സംവിധായകനും ദളിത് ആക്ടിവിസ്റ്റുമായ രൂപേഷ് കുമാര്‍ രചിച്ച് സിനിമസ്‌കോപ് എന്ന് നോവലിന്റെ പ്രകാശനം ഏപ്രീല്‍ പതിനാറിന് വൈകിട്ട് കോഴിക്കോട് സ്‌പോര്ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. പ്രമുഖ ചലചിത്ര താരം മാമുക്കോയ പ്രകാശന കര്‍മ്മം നിര്‍വഹിക്കും.
നിരവധി ഡൊക്യുമെന്ററികള്‍ സംവിധാനം ചെയ്ത് രൂപേഷ് കുമാറിന്റെ പ്രഥമ നോവലാണ് സിനിമാസ്‌കോപ്. ആത്മകഥാംശമുള്ള നോവലില്‍ 1980 ശേഷമുള്ള മലയാള സിനിമയുടെയും ദളിത് അനുഭവങ്ങളുടെയും കഥ പറയുന്നു. 80 കള്‍ക്ക് ശേഷം കേരളത്തില്‍ രൂപപ്പെട്ട സമൂഹങ്ങളുടെ സിനിമാകാഴ്ച്ചഴുടെ രാഷ്ട്രീയമാണ് പുസകത്തിന്റ പ്രമേയം. സിനിമ കണ്ട് വളര്‍ന്ന്, സിനിമയില്‍ ജീവിച്ചിട്ടുള്ള അപരങ്ങളായ സമൂഹങ്ങളുടെ ആഘോഷങ്ങള്‍, അവരുടെ ജീവിതങ്ങള്‍, പ്രണയങ്ങള്‍, സംഘര്‍ഷങ്ങള്‍ എല്ലാം നോവലില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. വടകര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആമി ബുക്‌സാണ പുസ്തകത്തിന്റ പ്രസാധകര്‍് പ്രസാധകര്‍.
സിനിമ പ്രവര്‍ത്തനം, ദളിത് ഇടപെടലുകള്‍, അധ്യാപനം തുടങ്ങിയ മേഖലയിലൂടെ പ്രശസ്തനായ രൂപേഷ് കണ്ണൂര്‍ പെരിങ്ങീലി സ്വദേശിയാണ്. ഡോണ്ട് ബി അവര്‍ ഫാദേര്‍സ് അടക്കം ദളിത് സമൂഹങ്ങളുടെ ജീവതം വരച്ച് കാണിക്കുന്ന നിരവധി ഡൊക്യുമെന്ററികള്‍ രൂപേഷ് സംവിധാനം ചെയ്തിട്ടുണ്ട്.