ആടുജീവതം. നവംബറില്‍ ഷൂട്ടിംഗ് തുടങ്ങും

മരുഭൂമിയിലകപ്പെട്ട മലയാളിയുടെ കഥ പറയുന്ന ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഈ വര്‍ഷം നവംബറില്‍ ആരംഭിക്കുമെന്ന് നടന്‍ പ്രിഥിരാജ് അറിയിച്ചു.
2017 നവംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയായിരിക്കും ഷൂട്ടീംഗ്. വളരെ സങ്കീര്‍ണ്ണമായ വേഷമായത് കൊണ്ട് തനിക്ക് ഘട്ടം ഘട്ടമായ ശാരീരിക പരിവര്‍ത്തനം ആവശ്യമാണെന്നും അതിനാലാണ് ഇത്ര ദീര്‍ഘകാലം വേണ്ടി വരുന്നതെന്നും പ്രിഥ്വിരാജ് പറയുന്നു. സിനിമക്ക് താന്‍ ഡേറ്റ് കൊടുക്കുന്നില്ലെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. തന്റെ സ്വപ്‌ന ചിത്രമാണ് ആടുജീവിതം. അതില്‍ അഭിനയിക്കാന്‍ കഴിയുക എന്നതും മഹാഭാഗ്യമാണെന്നും പ്രിഥ്വിരാജ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
മികച്ച രീതിയില്‍ തയ്യാറാക്കപ്പെട്ട തിരക്കഥക്കായി ലോകോത്തര സാങ്കേതിക വിദഗ്ധരെയാണ് അണിനിരത്തുന്നത്. പത്ത് ദിവസം മുമ്പ് താനും സംവിധായകനും ഷൂട്ടിംഗ് പദ്ധതികള്‍ ചര്‍ച്ച ചെയ്തതായും അദ്ധേഹം പറയുന്നു. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പൃഥ്വി ഇപ്പോള്‍ സ്‌കോട്ലാന്‍ഡിലാണ്.