കുഞ്ഞു ഹംദാന് വേണം നിങ്ങളുടെ ഒരു കൈ സഹായം

ഹംദാന് പ്രായം ആറ് മാസം. പക്ഷെ അവനനുഭവിച്ച വേദനകള്‍ എത്രയാകും! പറയാന്‍ ദൈവം വാക്കുകള്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ അവനിതുവരെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഈ കണ്ണുകള്‍ നിങ്ങളുടെ ഒരു കൈ സഹായത്തിനായി അപേക്ഷിക്കുന്നുണ്ട്. നിഷ്‌കളങ്കമായ മുഖം ആ നോവുകളെല്ലാം പറയുന്നുണ്ട്.

2016 ഒക്ടോബറിലാണ് കോഴിക്കോട് സ്വദേശി അഷ്‌റഫിന്റെയും സുമൈറയുടെയും മകനായി ഹംദാന്‍ ഈ ലോകത്തേക്ക് കടന്ന് വരുന്നത്. ജനിച്ച് ഉടനെ വന്ന മഞ്ഞപ്പിത്തമാണ് ഹംദാന്റെ കുഞ്ഞുജീവതത്തിലേക്ക് വില്ലനായി കടന്ന് വരുന്നത്. പിന്നീട് മൂത്രത്തില്‍ അസ്വാഭാവിക നിറം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോടും കൊച്ചിയിലുമായി നടത്തിയ പരിശോധനയില്‍ ഹംദാന് Biliary atresia with Newnatal Jaundice എന്ന രോഗമാണെന്ന് കണ്ടെത്തി.

കരള്‍ മാറ്റി വെക്കല്‍ മാത്രമായിരുന്നു രോഗത്തിനുള്ള പരിഹാരം. പക്ഷെ ഹംദാന്റെ കുഞ്ഞു ശരീരത്തിന് ശാസ്ത്രക്കിയ താങ്ങാനുള്ള ശേഷിയില്ലാത്തതിനാല്‍ തല്‍ക്കാലം നീട്ടി വെക്കുകയായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ചുണ്ടുകള്‍ക്ക് നിറം മാറ്റം സംഭവിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ സമീപിച്ചപ്പോഴാണ് എത്രയും പെട്ടെന്ന് ശാസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കരളിനെ ബാധിച്ച രോഗം അതിന്റെ അവസാന സ്‌റ്റേജിലെത്തിയെന്നും പത്ത് ദിവസത്തിനകം കരള്‍ മാറ്റിവെക്കുകയല്ലാതെ മറ്റ് പരിഹാരമൊന്നുമില്ലെന്നും അവര്‍ അറിയിച്ചു.


ശാസ്ത്രക്രിയ വഴി കരള്‍ മാറ്റി വെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പിതാവ് അഷ്‌റഫാണ് കരള്‍ നല്‍കുന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്ത് കൊണ്ടിരിക്കുന്ന അഷ്‌റഫിന് തന്റെ കുഞ്ഞിനായി കരള്‍ പകുത്ത് നല്‍കാനാകും. പക്ഷെ ശാസ്ത്രക്കിയക്കാവശ്യമായ ഭീമമായ സംഖ്യ…….. ? യു.ജി.സി സ്‌കോളര്‍ഷിപ്പില്‍ കുടുംബം പോറ്റുന്ന അഷ്‌റഫിന് ചിന്തിക്കാനാവുന്നതിലുമപ്പുറമാണ് ഇരുപത് ലക്ഷമെന്ന സംഖ്യ. പലവഴിലൂടെയായി അഞ്ച് ലക്ഷത്തോളം രൂപ കുടുംബം സംഘടിപ്പിച്ചിട്ടുണ്ട്. കുഞ്ഞു ഹംദാന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരാഴ്ചക്കകം ഇനിയും പതിനഞ്ച് ലക്ഷം രൂപ സമാഹരിക്കണം. സുഹൃത്തുക്കളും കുടുംബക്കാരും ഇതിന് വേണ്ടിയുള്ള ശ്രമത്തിലാണ്.

നമ്മളൊന്ന് മനസ്സ് വെച്ചാല്‍… പോക്കറ്റ് മണിയായി നമ്മള്‍ ചിലവഴിക്കുന്നതിന്റെ ഒരു വിഹിതം ഈ കുഞ്ഞിന്റ ചികിത്സക്കായ് നല്‍കിയാല്‍ ഒരു പക്ഷെ അത് കുഞ്ഞു ഹംദാന് ജീവന്‍ തിരിച്ച് നല്‍കിയേക്കും. ആ പുഞ്ചിരി ഒരിക്കല്‍ കൂടെ കാണാന്‍ അവര്‍ക്ക് ഭാഗ്യമുണ്ടായേക്കും.

ഡോക്ടറുടെ സാക്ഷ്യപത്രം.

ഓണ്‍ലൈന്‍ വഴി നടക്കുന്ന ഫണ്ട് ശേഖരണം

https://milaap.org/stories/baby-hamdan

അഷ്‌റഫിന്റെ എക്കൗണ്ട്
Muhammed Ashraf
SBT Koyilandy
Account Number: 67067262327
IFSC Code: SBTR0070684