ജീവന്റെ ശൃംഖല: ബിനു വിയന്ന പകര്‍ത്തിയ ചിത്രങ്ങള്‍

വിയന്ന മലയാളിയായ ബിനു മാര്‍ക്കോസ് തന്റെ വിശ്രമവേളകളില്‍ പകര്‍ത്തിയ ചില ചിത്രങ്ങളാണ് ചുവടെ. ഭൂമിയിലെ വ്യത്യസ്ത ജീവജാലങ്ങളും അവ രൂപം നല്‍കുന്ന പ്രകൃതിയുടെ ക്രമവുമാണ് ജൈവവൈവിദ്ധ്യം എന്നത്. അവ എത്ര ചെറുതായാലും നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും അവ മനസ്സിലാക്കുമ്പോള്‍ നാം സംരക്ഷിക്കുന്നത് ജീവന്റെ ശൃംഖലെയെ തന്നെയാണ്.

മധ്യയൂറോപ്പില്‍ കരയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ് ഓസ്ട്രിയ. ഔദ്യോഗിക നാമം റിപബ്‌ളിക് ഓഫ് ഓസ്ട്രിയ. വടക്ക് ജര്‍മ്മനി, ചെക്ക് റിപബ്ലിക്; തെക്ക് ഇറ്റലി, സ്ലൊവേനിയ; കിഴക്ക് ഹംഗറി, സ്ലൊവാക്യ; പടിഞ്ഞാറ് സ്വിറ്റ്‌സര്‍ലാന്റ്, ലിക്റ്റന്‍സ്‌റ്റൈന്‍ എന്നിവയാണ് ഓസ്ട്രിയയുടെ അയല്‍രാജ്യങ്ങള്‍. ഡാന്യൂബ് നദിക്കരയിലുള്ള വിയന്നയാണ് ഓസ്ട്രിയയുടെ തലസ്ഥാനം.

ഏതു രാജ്യത്തും പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയില്‍ വിവിധതരം ജീവ രൂപങ്ങള്‍ കാണാന്‍ കഴിയും. ജൈവവൈവിധ്യം എന്ന് നാം വിളിക്കുന്ന ചില കാഴ്ച്ചകള്‍. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതല്‍ ജൈവവൈവിധ്യമുണ്ടങ്കില്‍ ആവാസവ്യവസ്ഥ കൂടുതല്‍ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്.