ടൈംസില്‍ നിന്നും രേഖകള്‍ മോഷ്ട്ടിച്ചു ; അര്‍ണബ് ഗോസ്വാമിക്കെതിരെ ക്രിമിനല്‍ കേസ്

ന്യൂഡല്‍ഹി : വിവാദങ്ങളുടെ തോഴനായ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ പുതിയ ചാനലായ റിപ്പബ്ലിക് ടി.വിക്കുമെതിരെ ക്രിമിനല്‍ കേസുമായി മറ്റൊരു ചാനല്‍. സുനന്ദ പുഷ്‌കറുമായുള്ള സംഭാഷണങ്ങളുടെ ടേപ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ടൈംസ് നൗ ചാനലാണ് അര്‍ണബിനെതിരെ പൊലീസിനെ സമീപിച്ചത്. ടൈംസ് നൗവിന്റെ ജീവനക്കാരായിരിക്കെ അര്‍ണബും ശ്രീദേവിയും സ്വന്തമാക്കിയ ഓ!ഡിയോ ടേപ്പുകളാണ് എക്‌സിക്ലൂസിവെന്ന പേരില്‍ റിപ്പബ്ലിക് ടി.വി പുറത്തുവിട്ടിട്ടുള്ളതെന്നും ഒരു സ്ഥാപനത്തിന്റെ ഭാഗമായിരിക്കെ ലഭിച്ച ടേപ്പുകള്‍ പിന്നീട് ഉപയോഗിക്കുന്നത് പകര്‍പ്പാവകാശ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.ഓഡിയോ ടേപ്പുകള്‍ ടൈംസിന് അവകാശപ്പെട്ടതാണെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ ടൈംസ് നൗ തീരുമാനിച്ചത്.