ഹൂഗ്ലി നദിയുടെ തീരത്തെ മഹാനഗരത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ ചാപ്റ്റര്‍

കൊല്‍ക്കത്ത: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ തലസ്ഥാനമായി കല്‍ക്കട്ട എന്നറിയപ്പെട്ടിരുന്ന, അതേസമയം ചരിത്രവും സംസ്‌കാരവും ഇഴ ചേര്‍ന്നു നില്‍ക്കുന്ന ഭാരതത്തിലെ പ്രധാനപ്പെട്ട നഗരമായ കൊല്‍ക്കത്തയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ ചാപ്റ്റര്‍ നിലവില്‍ വന്നു. ഫെഡറേഷന്റെ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ (ഓസ്ട്രിയ) അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഡബ്ലിയു.എം.എഫ് കൊല്‍ക്കത്തയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സരോജം ശ്രീധരന്‍, പി. വേണുഗോപാല്‍, രാജീവ് നായര്‍, ടി.കെ ഗോപാലന്‍ എന്നിവര്‍ സംഘടനയുടെ രക്ഷാധികാരികളായി ചുമതലയേറ്റു. എം.സി കരുണാകരന്‍ (പ്രസിഡന്റ്), ജ്യോതി ജയകുമാര്‍ (സെക്രട്ടറി), വി. ശ്രീകുമാര്‍ (ട്രെഷറര്‍), ഗീത ഗോപാല്‍, ടി.പി രാജു ഫിലിപ്പോസ് (വൈസ് പ്രസിഡന്റുമാര്‍), ഗീത വേണുഗോപാല്‍ (ജോയിന്റ് സെക്രട്ടറി), സുസ്‌മേഷ് ചന്ദ്രോത് (മീഡിയ കോ ഓര്‍ഡിനേറ്റര്‍), കെ.പി. ഷമീം( ചാരിറ്റി കണ്‍വീനര്‍) എന്നിവരെ മുഖ്യ ഭാരവാഹികളായി തിരഞ്ഞെടുത്തു.

കെ. ശശിധരന്‍, പി.വി വേണുഗോപാല്‍, വി.കെ ജയകുമാര്‍, ടി. അജയകുമാര്‍, തങ്കമണി ഗോപകുമാര്‍, ഊര്‍മിള അജയകുമാര്‍, ഹേമ വിജു, തരുണ്‍ പാണ്ഡെ എന്നിവര്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപികരിച്ചു.

കലാ സാഹിത്യ നായകരും, തത്വജ്ഞരും, സാംസ്‌കാരിക നേതാക്കളും, ചലച്ചിത്ര കായിക മേഖലയില്‍ നിന്നുള്ള പ്രതിഭകളും, ആത്മീയ ഗുരുക്കളും, നോബല്‍ സമ്മാന ജേതാക്കളും പടുത്തുയര്‍ത്തിയ പശ്ചിമബംഗാളിന്റെ നെറുകയില്‍ ആഗോളമലയാളികളെ പ്രതിനിധാനം ചെയ്തു ഒരു സംഘടന ഉദയം ചെയ്തതില്‍ കൊല്‍ക്കത്തയിലെ മലയാളികള്‍ ഏറെ ഭാഗ്യവാന്മാരാണെന്ന് സംഘടനയുടെ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ലോക മലയാളികളുമായി കൈകോര്‍ത്ത് ഭാരതത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഉപദേശക സമിതിയെക്കുറിച്ചു വായിക്കാം