മറ്റൊരു ഇന്ത്യക്കാരന്‍ കൂടി പാകിസ്താനിന്റെ പിടിയില്‍

ഇസ്ലാബാദ്: കൂല്‍ഭൂഷണ്‍ യാദവിനു പിന്നാലെ മറ്റൊരു ഇന്ത്യക്കാരന്‍ കൂടി പാകിസ്താന്റെ പിടിയില്‍. മതിയായ യാത്രാ രേഖകളില്ലാത്ത കാരണത്താലാണ് അറസ്റ്റു രേഖപ്പെടുത്തിയിട്ടുളളത് എന്നാണ് പുറത്ത് വന്ന വിവരം.

ആര്‍ട്ടിക്കിള്‍ 14 ഫോറിന്‍ ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ സ്വദേശിയായ ഷെയ്ക്ക് നബി എന്നയാളാണ് അറസ്റ്റിലായത്. തലസ്ഥാനമായ ഇസ്ലാമാബാദിലെ എഫ്-8 പ്രദേശത്ത് നിന്നാണ് നബി അറസ്റ്റിലായതെന്നാണ് വിവരം.

കുല്‍ഭൂഷണ്‍ യാദവിന്റെ കേസുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള വഷളായ സാഹചര്യത്തിലാണ് ഇന്ത്യന്‍ പൗരന്‍ അറസ്റ്റിലായ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അതേസമയം, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ പാകിസ്താനോ ഇതുവരെ വാര്‍ത്ത സ്വീകരിച്ചിട്ടില്ല.