സ്വിസ് കേരള കള്‍ചറല്‍ സ്പോര്‍ട്സ് ക്ലബിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: യൂത്ത് ഐക്കണ്‍ അവാര്‍ഡ് സിവിന്‍ മഞ്ഞളിയ്ക്കും, മികച്ച കളിക്കാരനായി സിജോ തോമസും

ബാസല്‍: സ്വിറ്റസര്‍ലന്‍ഡിലെ കലാകായിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായ ബാസലിലെ കേരള കള്‍ചറല്‍ സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിച്ച നാലാമത് യൂറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു.

സ്വിസ് മലയാളിയായ ജെയിംസ് പട്ടത്തുപറമ്പിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു ആരംഭിച്ച മത്സരങ്ങള്‍ ഫാ. തോംസണ്‍ ഓസിഡി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ലാലു ചിറയ്ക്കല്‍ സ്വാഗതവും, സെക്രട്ടറി ബിന്‍ജിമോന്‍ ഇടക്കാല നന്ദി അറിയിക്കുകയും ചെയ്തു.

ബെന്നി മുട്ടാപ്പിള്ളില്‍, ബേബി തടത്തില്‍, റെജീസ് തുടങ്ങിയവര്‍ മത്സര ക്രമീകരങ്ങള്‍ നടത്തി. ജയിന്‍ പന്നാരക്കുന്നേല്‍, വര്‍ഗീസ് തിരുത്തനത്തില്‍, വിനോദ് ലൂക്കോസ് എന്നിവരെ ക്ലബ് പ്രത്യേകം അഭിനന്ദിച്ചു.

ഡബിള്‍സ് പുരുഷ വിഭാഗത്തില്‍ ജയിന്‍ പന്നാരക്കുന്നേലും, അനീഷും വിജയികളായി. റിനോയ് മണവാളന്‍ & സിജി തോമസ് സഖ്യം റണ്ണേഴ്സ് അപ്പായി. മൂന്നാം സ്ഥാനം റജി & ക്രിസ്റ്റഫര്‍ പോള്‍ സഖ്യം കരസ്ഥമാക്കി.

യൂത്തിന്റെ സിംഗിള്‍സ് ക്രിസ്റ്റഫര്‍ പോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സിവിന്‍ മഞ്ഞളി രണ്ടാം സ്ഥാനത്തെത്തി. റിനോയ് മണവാളന്‍ മൂന്നാം താനം നേടി. യൂത്തിന്റെ തന്നെ ഡബിള്‍സ് ബോണി തോട്ടുകടവില്‍ & ജില്‍സണ്‍ ഇലവുതിങ്കല്‍ സഖ്യം ഒന്നാം സ്ഥാനം നേടി. വിനോജ് & അനുഷന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

വനിതകളുടെ ഡബിള്‍സില്‍ ഡാലി & ഡാനിയ വടക്കുംചേരി ഒന്നാമതെത്തി. ഹിമവതി & സര്‍വാനി രണ്ടാം സ്ഥാനവും, വിനുഷ & സൗജന്യ സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അണ്ടര്‍ 18 സിംഗിള്‍ വിഭാഗത്തില്‍ ജില്‍സണ്‍ ഇലവുതിങ്കല്‍ ഒന്നാം സ്ഥാനവും ബിനു തോട്ടുകടവില്‍ രണ്ടാം സ്ഥാനവും, അഭി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.