ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ കണക്ഷനുകളും വിച്ഛേദിക്കും

ഡിപ്പാര്‍ട്ടമെന്റ് ഓഫ് ടെലികോം നിലവിലുള്ള എല്ലാ മൊബൈല്‍ കണക്ഷനുകളും e-KYC റീ വെരിഫിക്കേഷന്‍ വഴി ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ രാജ്യത്തെ മൊബൈല്‍ കമ്പനി ഓപ്പറേറ്റേഴ്സിന് നിര്‍ദ്ദേശം നല്‍കി.

രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും വെരിഫൈ ചെയ്ത ഉപഭോക്താക്കള്‍ ആകണം ഉപയോഗിക്കുന്നത് എന്ന ഫെബ്രുവരിയിലെ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ടെലികോം എല്ലാ മൊബൈല്‍ കണക്ഷനുകളും ആധാര്‍ നമ്പറും ബയോമെട്രിക് വിവരങ്ങളുമായി ബന്ധിപ്പിക്കന്‍ തീരുമാനിച്ചത്. ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത നിലവിലുള്ള എല്ലാ മൊബൈല്‍ കണക്ഷനുകളും വിച്ഛേദിക്കും.

പുതിയ മൊബൈല്‍ കണക്ഷനുകള്‍ക്കും ആധാര്‍ e-KYC നിര്‍ബന്ധമാക്കി. ഇതോടെ ഇനി ആധാര്‍ ഇല്ലാത്തവര്‍ക്ക് രാജ്യത്തു മൊബൈല്‍ കണക്ഷന്‍ പോയോഗിക്കാന്‍ സാധിക്കില്ല. ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ ഇതു സഹായകമാകും. കൂടാതെ തീവ്രവാദം ഉള്‍പ്പെടെയുള്ള നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കു മൊബൈല്‍ കണക്ഷനുകളുടെ ദുര്‍വിനിയോഗം തടയാനും കഴിയും.

എല്ലാവരും അടുത്ത മൊബൈല്‍ ഷോപ്പുകളില്‍ വിവരങ്ങള്‍ അനേഷിക്കുക.