ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ദാഹിച്ചു വലഞ്ഞ പാമ്പിനു വെള്ളം നല്‍കിയ വഴിപോക്കന്‍

ചില മനുഷ്യര്‍ അങ്ങനെയാണ്! ചിലപ്പോള്‍ സ്വന്തം ജീവന്‍ വരെ പണയപ്പെടുത്തി മറ്റുള്ളവരെ രക്ഷിക്കും. അപകടകരമായായ സാഹചര്യങ്ങളില്‍ അകപ്പെട്ടുപോയ മൃഗങ്ങളെ രക്ഷിക്കുന്ന നന്മമരങ്ങളെയും ഇടയ്‌ക്കൊക്കെ നവമാധ്യമങ്ങളില്‍ നാം കാണാരുണ്ട് . ഇതാ അത്തരത്തിലുള്ള ഒരു വീഡിയോ. ജലക്ഷാമം രൂക്ഷമായ റബ് അല്‍ ഖാലിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.

മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ ദാഹിച്ചുവലഞ്ഞു വെള്ളം തേടിയിറങ്ങുന്ന ഒരു പാമ്പിന് വെള്ളം നല്‍കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി. സിറിഞ്ചില്‍ വെള്ളം നല്‍കുന്ന സഞ്ചാരിയെയും വെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന പാമ്പിനെയുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പാമ്പിനു വെള്ളം നല്‍കിയ ആ നല്ല മനുഷ്യന്‍ ആരാണെന്ന് പുറത്ത് വന്നിട്ടില്ല.