വളര്‍ത്തു തത്ത ചത്ത ദുഃഖം മറക്കാന്‍ കള്ളുകുടിച്ചു; ന്യൂസീലന്‍ഡ് ഫാസ്റ്റ് ബൗളറിന് ലൈസന്‍സ് നഷ്ടപ്പെട്ടു, ഒപ്പം 100 ദിവസം സാമൂഹ്യസേവനവും

ന്യൂസീലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ഡഗു ബ്രസ്വെല്ലിനാണ് പണികിട്ടിയത്. അമിതമായി മദ്യപിച്ചു വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയതിന് 26 കാരനായ ക്രിക്കറ്റ് കളിക്കാരനെ പോലീസ് പിടിച്ചു ഹേസ്റ്റിങ്‌സ് ഡിസ്ട്രിക്ട് കോടതിയില്‍ ഹാജരാക്കി.

ഇയാള്‍ ഇത് മൂന്നാം തവണയാണ് നിയമം ലഘിച്ചു കാറപകടമുണ്ടാക്കുന്നത്. അതാകട്ടെ ഒരല്‍പം വലിയ ശിക്ഷക്ക് കാരണമാകുകയും ചെയ്തു. സംഗതി കുഴയും എന്ന് മനസിലാക്കി കളിക്കാരന്റെ വക്കീല്‍ റോണ്‍ മോണ്‍സ്ഫീല്‍ഡ് ഒരു തന്ത്രം പ്രയോഗിച്ചു.

‘ബ്രസ്വെല്ലിന്റെ പ്രിയപ്പെട്ട വളര്‍ത്തു പക്ഷി, ‘കക്കാഡു’ വര്‍ഗത്തില്‍പ്പെട്ട തത്ത ചത്തുപോയ വിവരം അയാളുടെ ഗേള്‍ ഫ്രണ്ട് വിളിച്ചറിയിച്ചപ്പോള്‍ സങ്കടം സഹിക്കാതെ ഒരല്‍പ്പം അടിച്ചു പോയി. പെട്ടന്ന് വീട്ടിലെത്തുവാന്‍ വണ്ടിയോടിച്ചപ്പോള്‍ ടെന്‍ഷന്‍ കാരണം അപകടവും സംഭവിച്ചു. മാപ്പാക്കണം, എന്ന് കോടതിയെ അറിയിച്ചു.

എന്തായായാലും പക്ഷി സ്നേഹി ആയതുകൊണ്ടായിരിക്കണം നമ്മുടെ ജഡ്ജിയ്ക്ക് മനസ്സലിഞ്ഞു. ശിക്ഷ ഒരുവര്‍ഷം ലൈസന്‍സ് തടഞ്ഞുവയ്ക്കലും നൂറു മണിക്കൂര്‍ സാമൂഹ്യസേവനത്തിലും ഒതുക്കി.