അര്‍ണബിനെ പൊളിച്ചടക്കി ഗോപിയുടെ ‘വിടില്ല ഞാന്‍’

അര്‍ണബ് ഗോസാമിയുടെ അവതരണ രീതിയെ പരിഹസിക്കുന്ന ‘വിടില്ല ഞാന്‍’ ഷോ വന്‍ ഹിറ്റാവുന്നു. ന്യൂസ് 18 ലെ ഗോപീകൃഷ്ണനും ലല്ലുവുമാണ് ഇത്തരം ഒരു വ്യത്യസ്തമായ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചാനലിലെ രാഷ്ട്രീയ ഹാസ്യ പരിപാടിയായ പവര്‍ ഫുള്‍ അവതാരകരാണ് ഇരുവരും.
പുതുതായി ആരംഭിച്ച റിപ്ലബ്ലിക് ചാനലിലെ അര്‍ണബിന്റെ ഷോ ആയ ദി ഡിബേറ്റിനെയാണ് ഹാസ്യ രൂപേണെ വിമര്‍ശിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അഥിതികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ സ്വന്തം നിലപാടുകളെ പ്രേക്ഷര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന അര്‍ണബിന്റെ അവതരണ ശൈലി മുമ്പും വിമര്‍ശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം എം. ബി രാജേഷ് എം.പിയെ തെറ്റിദ്ധരിപ്പിച്ച് സ്റ്റുഡിയോയില്‍ വിളിച്ച് വരുത്തുകയും പിന്നീടുള്ള ചര്‍ച്ചയില്‍ സംസാരിക്കാന്‍ അവസരം നല്‍കാതിരിക്കുകയും ചെയ്തു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഷോ നിര്‍മ്മിച്ചിരിക്കുന്നത്.
വീഡിയോ കാണാം.

ടെലിവിഷന്‍ അവതാരകനെ ചോദ്യം ചെയ്തുള്ള എംപിയുടെ കത്ത് സജീവ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ ഇന്നത്തെ #gopium

Posted by News18 Kerala on Tuesday, May 30, 2017