ഫ്രഞ്ച് ഓപ്പണ്‍: ഇന്റര്‍വ്യൂ ചെയ്യാനെത്തിയ വനിതാ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റിനെ ചുംബിച്ച കളിക്കാരനെ പുറത്താക്കി

ലോക റാങ്കിങ്ങില്‍ ഇരുന്നൂറ്റി എണ്‍പത്തി ഏഴാം സ്ഥാനക്കാരനായ മാക്‌സിം ഹാമൗ ഇന്നലെ ആദ്യ റൗണ്ടില്‍ത്തന്നെ ഉറുഗ്വേയുടെ പാബ്ലോ ചാവെസിനോട് 3 :6 , 2 :6 , 4 : 6 നു പരാജയപ്പെട്ടു പുറത്തായിരുന്നു, കളിക്ക് ശേഷം ഫ്രഞ്ച്കാരനായ ഈ കളിക്കാരനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ യൂറോ സ്‌പോര്‍ട്‌സ് ലേഖിക മറി തോമസിനെ ചോദ്യങ്ങള്‍ ചോദിച്ച നേരം ഹാമൗ അവരുടെ കഴുത്തില്‍ ചുംബിക്കുകയാണുണ്ടായത്.

ഫ്രഞ്ച് രീതിയില്‍ ഇതൊക്കെ സാധാരണമാണെങ്കിലും സംഘാടകര്‍ അത് അത്ര ലാഘവം ആയിട്ടല്ല കണ്ടിരിക്കുന്നത്. കൈയുടനെ അദ്ദേഹത്തെ സസ്പണ്ടു ചെയുകയും അക്രഡിറ്റേഷന്‍ പിന്‍വലിച്ചു പുറത്താക്കുകയും ചെയ്തു. ഫ്രഞ്ച് ഓപ്പണില്‍ ആജീവനാന്ത വിലക്കിനും സാധ്യതയുണ്ട്.