വിവാദങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ ഷോ വിജയകരമായി പൂര്‍ത്തിയാക്കി ദിലീപും സംഘവും തിരിച്ചെത്തി

ഒരുകാലത്ത് തൊട്ടതെല്ലാം ഹിറ്റാക്കിയ താരമായിരുന്നു ദിലീപ്. എന്നാല്‍ കുറച്ചു നാളായി അദ്ധേഹത്തിന്റെ സമയം ശരിയല്ല. കാരണം ഇപ്പോള്‍ ദിലീപ് തൊടുന്നത് എല്ലാം വിവാദമായി മാറുകയാണ്. സിനിമ ആയാലും വാര്‍ത്തകള്‍ ആയാലും എല്ലാത്തിലും പ്രതിസ്ഥാനത്ത് വരുകയാണ് ജനപ്രിയ നായകന്‍ ഇപ്പോള്‍. അവസാനമായി അമേരിക്കയില്‍ സ്റ്റേജ് പ്രോഗ്രാമുമായി പര്യടനം നടത്തുവാന്‍ തിരിച്ചതും വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

ദിലീപിന്‍റെ പ്രോഗ്രാം ബഹിഷ്ക്കരിക്കണം എന്ന ആഹ്വാനവുമായി മലയാളിയായ ഒരു അമേരിക്കന്‍ വ്യവസായി പരസ്യമായി രംഗത്ത് വരികയായിരുന്നു. നടി ആക്രമിക്കപ്പെട്ടതും, പുനര്‍വിവാഹവും ഒക്കെയാണ് ദിലീപിനെതിരെ തിരിയാന്‍ അയാള്‍ കാരണമായി പറഞ്ഞത്. തന്റെ ആവശ്യം അംഗീകരിച്ച അമേരിക്കന്‍ മലയാളികള്‍ പ്രോഗ്രാം വ്യാപകമായി ബഹിഷ്ക്കരിച്ചു എന്ന അവകാശവാദവും അദ്ധേഹം പിന്നീട് നിരത്തി. എന്നാല്‍ രണ്ടു മാസം നീണ്ട പര്യടനം വിജയകരമായി പൂര്‍ത്തിയാക്കി എന്നാണ് ദിലീപ് ക്യാമ്പില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. അതുമല്ല തനിക്ക് എതിരെ വന്ന ആരോപണങ്ങള്‍ക്ക് എല്ലാമുള്ള മറുപടിയുമായിരുന്നു ദിലീപിന് ഈ അമേരിക്കന്‍ പ്രോഗ്രാം.കാരണം വിവാഹ ശേഷം പൊതുപരിപാടികളിലും ചടങ്ങുകളിലൊന്നും കാവ്യാ മാധവനെ കാണുന്നില്ലെന്ന പരാതിയിലായിരുന്നു ആരാധകര്‍. പരിപാടികളിലെല്ലാം സ്ഥിരം സാന്നിധ്യമായി ദിലീപ് എത്തുമെങ്കിലും കാവ്യാ മാധവനെ കൂട്ടാത്തതില്‍ പ്രേക്ഷകര്‍ക്ക് പരിഭവമുണ്ടായിരുന്നു. നൃത്തപരിപാടിയുമായി അമേരിക്കന്‍ ഷോയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു കാവ്യാ മാധവന്‍. കൂടാതെ മകളും കാവ്യയുമായി വഴക്കിലാണെന്ന തരത്തിലുള്ള ആരോപണത്തിനുള്ള ശക്തമായ മറുപടി കൂടിയായി ഈ ഒത്തുചേരല്‍ മാറി.മീനാക്ഷിയുടെ വെക്കേഷനും കണക്കിലെടുത്തായിരുന്നു ദിലീപ് പരിപാടി ഒരുക്കിയത് വ്യക്തം. തന്‍റെ കാര്യങ്ങളില്‍ കാവ്യാ മാധവന്‍ ഇടപെടുന്നത് മീനാക്ഷിക്ക് ഇഷ്ടമല്ലെന്നും ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. അത്തരം ആരോപണങ്ങള്‍ക്കൊക്കെയുള്ള ശ്കതമായ മറുപടി കൂടിയായിരുന്നു അമേരിക്കന്‍ ഷോ. കാവ്യയ്ക്കും ദിലീപിനുമൊപ്പം ചിരിച്ചുല്ലസിച്ച് മീനാക്ഷിയും നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.