ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനസും നേത്രങ്ങളും കുളിര്‍പ്പിക്കും, ഗതകാലസുഖസ്മരണകളുണര്‍ത്തും

ചിത്രങ്ങള്‍ക്ക് പറയാന്‍ നിരവധി കഥകളുണ്ട്, ചരിത്രമുണ്ട്. പഴമയുടെ തനിമ മനസിലാക്കുന്നതുപോലും ചില ചിത്രങ്ങളിലൂടെയാണ്. ബാല്യത്തിന്റെ ഓര്‍മകള്‍, ഗ്രാമഭംഗി ഇതൊക്കെ പലപ്പോഴും തേടിയെത്തുന്നതും ചില ചിത്രങ്ങള്‍ കാണുമ്പോഴാണ്. ഭൂതകാലത്തെ മധുരം കലര്‍ന്ന ഓര്‍മ്മകള്‍, ഉറങ്ങി തീര്‍ത്ത ക്ലാസുകള്‍, പഴയ പോസ്റ്റ് ആപ്പീസ്, പള്ളിക്കൂടം, നടന്നു തീര്‍ത്തിട്ടും മതി വരാത്ത നാട്ടുവഴികള്‍, വളര്‍ച്ചയുടെ പടവുകള്‍ കയറിത്തുടങ്ങിയ മനുഷ്യന്റെ യാത്ര ഇങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍ ചിത്രങ്ങള്‍ പറയുന്നത്.