ബീഫ് മേഖാലയ ബിജെപിയില്‍ വീണ്ടും രാജി; പാരമ്പര്യത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കാത്ത പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് ബച്ചു മറാക്ക്

ബീഫ് തര്‍ക്കത്തില്‍ മേഘാലയ ബി.ജെ.പിയില്‍ നിന്ന് വീണ്ടും രാജി. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തില്‍ ബീഫും ബിയറും അടങ്ങിയ ആഘോഷ പരിപാടികള്‍ വേണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട വടക്കന്‍ ഗാരോ ഹില്‍സിലെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ബച്ചു മറാക് ആണ് രാജി പ്രഖ്യാപിച്ചത്.

ബീഫ് വിവാദത്തില്‍ മേഘാലയ ബി.ജെ.പിയില്‍ നിന്നും രാജി വെക്കുന്ന രണ്ടാമത്തെ നേതാവാണ് ബച്ചു മറാക്. തന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കാത്ത പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് അദ്ദേഹവും വ്യക്തമാക്കി. തദ്ദേശീയരുടെ സംസ്‌കാരവും ഭക്ഷണ രീതികളും ബി.ജെ.പി. അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വാര്‍ഷികാഘോഷങ്ങള്‍ക്ക് ബിയര്‍ പാര്‍ട്ടി നടത്തണമെന്ന് ബച്ചു മറാക് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ സംസ്ഥാന നേതൃത്വം അദ്ദേഹത്തെ ശാസിച്ചിരുന്നു.നേരത്തെ വെസ്റ്റ് ഗാരോ ഹില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ബര്‍ണാഡ് മാറക് ബീഫ് തര്‍ക്കത്തില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. തങ്ങളുടെ സംസ്‌കാരത്തെ മാനിക്കാത്ത പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കിയാണ് മാറക് പാര്‍ട്ടി വിട്ടത്.ഗാരോ ഭാഷയില്‍ ബീച്ചിയെന്നാല്‍ റൈസ് ബീയര്‍ എന്നാണ് അര്‍ത്ഥം.