മഴക്കാലരോഗങ്ങളേ ഇതിലേ ഇതിലേ

ഈ വാര്‍ത്തചിത്രം നാട്ടിന്‍പുറത്തിന്റെ ഹരിതാഭയോതുന്ന നൊസ്റ്റാള്‍ജിക് പച്ചപ്പല്ല, അപ്പര്‍കുട്ടനാടിന്റെ തൊട്ടടുത്തുള്ള പട്ടണത്തിലൂടെ ഒഴുകുന്ന പുഴയില്‍ അടിഞ്ഞുകൂടി കിടക്കുന്ന പായലും മാലിന്യങ്ങളുമാണ്. ഈ പുഴയരികില്‍ വീടുകളുണ്ട്, ഓഫീസുകളുണ്ട്, റിസോര്‍ട്ടുമുണ്ട്. എന്നാല്‍ ഭരണകൂടങ്ങളുടെയും പൊതുജനങ്ങളുടെയും അനാസ്ഥയില്‍ നശിക്കുന്നത് ഒരു പുഴ മാത്രമല്ല; ജനജീവിതങ്ങളും കൂടിയാണ്.

അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും അഴുകുന്നപായലും രോഗകാരികളായ വൈറസുകളെ വളര്‍ത്തുമെന്ന് അഭ്യസ്തവിദ്യരായ മലയാളികള്‍ക്ക് അറിവില്ലാഞ്ഞിട്ടല്ല. ഇതെന്റെ ജോലിയല്ല എന്ന മനോഭാവത്തില്‍ ഇതൊക്കെ കണ്ടിട്ടും പ്രതികരിക്കാത്തതും മുന്നിട്ടിറങ്ങാത്തതും വരാനിരിക്കുന്ന മഴക്കാലരോഗങ്ങളെ സ്വാഗതം ചെയ്യുന്നതിന് തുല്യമാണ്.