ഇഷ്ടള്ളോട്‌ത്തോളം ബിഫ് വെട്ടെന്നെ ചെയ്യും വെട്ടിയ ബീഫോണ്ട് ബിരിയാണിയും വെക്കും. വേറിട്ട പ്രതിഷേധ കാഴ്ച്ചയുമായി ‘അല്‍ മലപ്പുറം’

മലപ്പുറത്തിന്റെ മഹിമകളും കേന്ദ്ര സര്‍ക്കാറിന്റെ കന്ന് കാലി കശാപ്പ് നിരോധത്തിനെതിരെയുള്ള പ്രതിഷേധവുമായി കട്ടന്‍ചായ പ്രൊഡക്ഷന്‍ പുറത്തിറക്കിയ പ്രതിഷേധ ചിത്രം വ്യത്യസ്ഥമാവുന്നു. അല്‍ മലപ്പുറം ‘അല്‍’ ഭുതമാണീ മലപ്പുറം എന്ന് പേരിട്ട ഹൃസ്വ ചിത്രം യൂടൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. ആശിഖ് അയ്മറാണ് ചിത്രത്തിന്‍രെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മൂന്ന് മിനിറ്റും നാല്പത്തേഴ് സെക്കന്റും മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ മലപ്പുറത്തിന്റെ വ്യത്യസ്ഥമായ കാഴ്ച്ചകളും മറ്റുള്ളവരുടെ കാഴ്ച്ചപ്പാടുകളും വളരെ രസകരമായി അവതരിപ്പിക്കുന്നു.

വീഡിയോ കാണാം.