വാട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുത്ത്‌ ഡിലീറ്റ് ചെയ്യാം ; അബദ്ധങ്ങള്‍ പറ്റുന്നവര്‍ക്ക് നല്ല വാര്‍ത്ത‍

കാലിഫോർണിയ : നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ആപ്പ് ആണ് വാട്സ് ആപ്പ് എന്ന് പറയാം. ഇന്ത്യയില്‍ മാത്രം 20 കോടിയിലേറെപേര്‍ വാട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ ആണ്. സന്ദേശങ്ങള്‍ കൈമാറുക എന്നതില്‍ ഉപരി വേറെയും പല ഗുണങ്ങളും ദോഷങ്ങളും ഇതില്‍ ഉണ്ട്. എന്നാല്‍ വാട്സ് ആപ്പ് കാരണം കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നവര്‍ക്ക് സന്തോഷിക്കാന്‍ ഉള്ള ഒരു വാര്‍ത്തയാണ് ഇവിടെ. ഇനിമുതല്‍ വാട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുത്ത്‌ ഡിലീറ്റ് ചെയ്യാനുള്ള സൌകര്യം വരുന്നു.

റീകോള്‍’ എന്ന് പേരിട്ട പുതിയ ഫീച്ചറാണ് വാട്ട്‌സാപ് അവതരിപ്പിച്ചിട്ടുള്ളത്. അബദ്ധത്തില്‍ അയച്ച ആര്‍ക്കെങ്കിലും വാട്ട്‌സാപ്പ് മെസേജുകള്‍ അഞ്ച് മിനിറ്റിനുളളില്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമാണ് വാട്സ്ആപ് ഇത് വഴി നൽകുന്നത്. ഈ സവിശേഷത ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ടെക്‌സ്റ്റുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ അഞ്ച് മിനിറ്റ് വിന്‍ഡോയില്‍ തിരിച്ചു കൊണ്ടു വന്ന് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ 2.17.30+ എന്ന പതിപ്പിലായിരിക്കും ഈ സവിശേഷത ലഭ്യമാകുക.അതുകൊണ്ടുതന്നെ ഈ പതിപ്പിലുള്ള നിലവിലെ മെസേജുകള്‍ മാത്രമേ നിങ്ങള്‍ക്ക് എഡിറ്റ്/അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കൂ. കൂടാതെ  വാടസ്ആപ് വെബ്ബ് പതിപ്പില്‍ സ്റ്റാറ്റസ് ഫീച്ചറും കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ ജനുവരിയില്‍ പരീക്ഷണാര്‍ത്ഥം അവതരിപ്പിച്ച ഫീച്ചറാണ് പുതിയ പതിപ്പില്‍ പ്രാബല്യത്തില്‍ വരുന്നത്.  നേരത്തെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചതുള്‍പ്പെടെ പല ഫീച്ചറുകളും വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു.