അഭിഷേക് ഐശ്വര്യ താരദമ്പതികള്‍ ഒന്നിച്ചെത്തുന്നു; ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം

നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമം. ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യാറായിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെത്തുന്നു. അനുരാഗ് കശ്യപിന്റെ ‘ഗുലാബ് ജമുന്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുക. പ്രണയവും, കോമഡിയും ഒത്തു ചേര്‍ന്നുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

എന്നാല്‍ സംവിധായകന്‍ ആരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൂടുതല്‍ ചര്‍ച്ച നടക്കുന്നതേയുള്ളുവെന്നും നിര്‍മ്മാതാവ് അനുരാഗ് തന്നെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നുമാണ് അഭിഷേക് ബച്ചന്‍ പറഞ്ഞത്.

ഗുരു, രാവണ്‍, ധൂം2 തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഈ താരദമ്പതികള്‍ ഒന്നിച്ചിരുന്നു. ഇരുവരും നീണ്ട കാലത്തിനു ശേഷം ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.