കൊച്ചി മെട്രോ: അന്തിമ പട്ടിക തയ്യാറായത് ഇപ്പോഴാണെന്ന് കുമ്മനം രാജശേഖരന്‍, ഇ ശ്രീധരനെ ഒഴിവാക്കിയിരുന്നില്ലെന്നും വിശദീകരണം

മെട്രോ ഉദ്ഘാടന വേദിയില്‍ ആരൊക്കെ ഇരിക്കണമെന്നത് സംബന്ധിച്ച അന്തിമ പട്ടിക ഇപ്പോഴാണ് തയ്യാറായതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊച്ചി മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഒഴിവാക്കിയിരുന്നില്ലെന്നും വിശദീകരണം.

ഇ. ശ്രീധരനും പ്രതിപക്ഷ നേതാവും സ്ഥലം എം.എല്‍.എയും ഇല്ലാതെ പട്ടിക പുറത്തിറങ്ങിയത് വിവാദമായതോടെയാണ് പുതിയ വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടിക പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതിയതോടെയാണ് ശ്രീധരനേയും ചെന്നിത്തലയേയും ഉള്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ പട്ടിക പുറത്തുവിട്ടത്. ഇപ്പോള്‍ വന്ന പട്ടികയില്‍ നിന്ന് സ്ഥലം എം.എല്‍.എയെ ഒഴിവാക്കിയിട്ടുണ്ട്.ഇതിനിടയിലാണ് അന്തിമ പട്ടികയായിരുന്നില്ല ആദ്യം പുറത്തുവന്നതെന്നുള്ള വിശദീകരണവുമായി കുമ്മനം വന്നിരിക്കുന്നത്.