കാരായിമാര്‍ക്കായുള്ള ഗൂഢാലോചന പൊളിഞ്ഞു; കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഫസലിന്റെ സഹോദരി, സിപിഎം നേതൃത്വം പ്രതിക്കുട്ടില്‍

എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകത്തില്‍ തുടരന്വേഷണം വേണ്ടെന്ന സുപ്രീം സി.ബി.ഐ. പ്രത്യേക കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഫസലിന്റെ സഹോദരി റംല. കോടതി വിധിയോടെ കാരായി സഹോദരന്മാരെ രക്ഷിക്കാനുളള ഗൂഢാലോചന പൊളിഞ്ഞു. കാരായിമാരെ രക്ഷിക്കാനുളള ശ്രമമാണ് ഇതുവരെ നടന്നിരുന്നത്. കോടതിയില്‍ തുടരന്വേഷണത്തിന് ഹര്‍ജി നല്‍കിയ തന്റെ സഹോദരന്മാര്‍ ഈ നീക്കത്തില്‍ നിന്നും പിന്മാറണമെന്നും. സി.പി.എമ്മിന് ഫസലിനോട് വിരോധമുണ്ടായിരുന്നുവെന്നും റംല പറഞ്ഞു.

ഫസലിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജി തളളിക്കൊണ്ടാണ് സി.ബി.ഐ. പ്രത്യേക കോടതി ഉത്തരവു വന്ന ശേഷമാണ് റംലയുടെ പ്രതികരണം. വിധി പ്രഖ്യാപനത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സുബീഷിന്റെ കുറ്റസമ്മത മൊഴി വിശ്വാസത്തിലെടുക്കാനാവില്ലെന്നും കുറ്റസമ്മത മൊഴിയും പൊലീസിന്റെ കണ്ടെത്തലും തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഫസല്‍വധം നടത്തിയത് ആര്‍എസ്എസിന്റെ നാല്‍വര്‍ സംഘമാണെന്ന ചെമ്പ്ര സ്വദേശി സുബീഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ടാണ്‌
ഫസലിന്റെ സഹോദരന്‍ പ്രത്യേക സി.ബി.ഐ. കോടതിയെ സമീപിച്ചത്.