കന്യാസ്ത്രീയുടെ ഫുട്‌ബോള്‍ ഭ്രമം..സോഷ്യല്‍ മീഡിയയില്‍ തരംഗം (വീഡിയോ)

ദൈവത്തിന്റെ മണവാട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നത് സങ്കള്‍പ്പിച്ചിട്ടുണ്ടോ?… സാധ്യത കുറവാണല്ലേ എന്നാല്‍ ഇനി ആ സങ്കല്‍പ്പത്തിന് ഉത്തരം തേടി എങ്ങോട്ടും പോകേണ്ട. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാവുന്ന വീഡിയോയാണ് ഫുട്‌ബോള്‍ കളിക്കുന്ന കന്യാസ്ത്രീയുടേത്. പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധിപേരാണ് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയതിരിക്കുന്നത്.

കന്യാസ്ത്രീയോടപ്പം ഫുട്‌ബോളുകൊണ്ട് മറുവശത്ത് മാന്ത്രിക തീര്‍ക്കുന്നതാകട്ടെ ഒരു പോലീസുകാരനാണെന്ന പ്രത്യേകതയും ഉണ്ട്. ഫുട്‌ബോള്‍ നിലത്തു വീഴ്ത്താതെയാണ് ഇരുവരും കളിക്കുന്നത്. ഐറിഷ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ 23 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം.