നയാഗ്രയ്ക്ക് മുകളില്‍ ഹെലികോപ്റ്ററില്‍ തൂങ്ങി ട്രപ്പീസ് കളിച്ച് ഒരു ഗിന്നസ് റെക്കോര്‍ഡ്… (വീഡിയോ)

നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളില്‍ ഹെലികോപ്റ്ററില്‍ തൂങ്ങി ട്രപ്പീസ് കളിച്ച് അമേരിക്കക്കാരിയായ ഇലന്‍ഡിറ വലെന്‍ഡ ഗിന്നസ് റെക്കോര്‍ഡ് തിരുത്തി. സ്വന്തം ഭര്‍ത്താവിന്റെ ഗിന്നസ് റെക്കോര്‍ഡ് ആണ് ഇലന്‍ഡിറ വലെന്‍ഡ മറികടന്നത്.

വെള്ളച്ചാട്ടത്തിന് മുകളില്‍ ഹെലികോപ്റ്ററില്‍ തൂങ്ങി കയറ് കടിച്ച് പിടിച്ച് കൈകാലുകള്‍ പറത്തിക്കൊണ്ടാണ് വലന്‍ഡ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്.നായഗ്ര വെള്ളച്ചാട്ടത്തിന് കുറുകെയിട്ട കയറിലൂടെ നടന്ന് ഭര്‍ത്താവ് ഗിന്നസ് റെക്കോര്‍ഡിട്ടതിന്റെ അഞ്ചാം വാര്‍ഷികത്തിലാണ് ഇലന്‍ഡിറ മറ്റൊരു റെക്കോര്‍ഡിട്ടത്. മൂന്ന് മക്കളുടെ അമ്മ കൂടിയായ ഇലന്‍ഡിറയുടെ കുടുംബാംഗങ്ങളും ഇങ്ങനെയുള്ള സാഹസികതയ്ക്ക് പേരെടുത്തവരാണ്.

വീഡിയോ കാണാം