മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന് നേരെ ലൈഗികാധിക്ഷേപം നടത്തി കാവിപ്പട

മനോരമ ന്യൂസിലെ മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകറിന് നേരെ ഹിന്ദു സംഘടനകളുടെ ലൈംഗികാധിക്ഷേപം. കഴിഞ്ഞ ദിവസങ്ങളില്‍ ബ്രണ്ണന്‍ കോളേജ് മാഗസിന്‍ വിവാദത്തെ കുറിച്ചുള്ള മനോരമയുടെ ചര്‍ച്ചയാണ് ഹിന്ദു സംഘടനകളുടെ പ്രകോപനത്തിനിടയാക്കിയത്.

ഫേസ്ബുക്കിലെ കാവിപ്പട എന്ന  ആര്‍.എസ്. എസ്, ബി.ജെ.പി അനുകൂല എഫ്ബി പേജിലാണ് പ്രവര്‍ത്തകരും അനുഭാവികളും കേട്ടാല്‍ അറയ്ക്കുന്ന ലൈംഗിക ചുവയുള്ള തെറിവിളികള്‍ നടത്തിയിരിക്കുന്നത്. ഷാനിയുടെ ചിത്രവും ചേര്‍ത്താണ് എഫ്ബിയില്‍ പ്രചരണം കൊഴുക്കുന്നത്.കേട്ടാലറക്കുന്നവാക്കുകളാണ കമന്റ് ബോക്‌സില്‍ നിറയുന്നത്.

സ്ത്രീത്വത്തെക്കുറിച്ചു വീമ്പിളക്കുന്നവര്‍ തന്നെ അസഹ്യമായ കമന്റുകള്‍കൊണ്ടാണ് കാവിപ്പട എന്ന ഗ്രൂപ്പില്‍ നിറഞ്ഞാടുന്നത്.നേരത്തെ ഷാനിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയെന്നും കള്ളപ്പണം കണ്ടെത്തിയെന്നുമുള്ള വ്യാജപ്രചാരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയിയില്‍ നിറഞ്ഞത് എന്നാലിപ്പോള്‍ അത് വിലപ്പോകാത്തതു കൊണ്ടാകണം തെറിവിളികല്‍ അതിന്റെ എല്ലാ അര്‍ഥത്തിലും അതിരു വിട്ടു പോകുന്നത്.

സഖാക്കള്‍ക്കൊപ്പം സിനിമയ്ക്ക് പോയാല്‍ തീരുന്ന പ്രശ്‌നമേ ഷാനിയ്ക്കുള്ളൂ, തുടങ്ങി വലിയ രീതിയില്‍ വിഷം വമിപ്പിക്കുന്ന വാക്കുകളാണ് എഫ്ബി പേജിലാകെ. ഗിരിമോഹന്‍ എന്ന് ഹിന്ദി ഭാഷയില്‍ എഴുതിയിരിക്കുന്ന ഐഡിയില്‍ നിന്നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗ്രൂപ്പ് നിയമങ്ങള്‍ ഇങ്ങനെ…