ലിംഗം ഛേദിച്ച കേസ് ക്രൈംബ്രാഞ്ചിന് കേസ് നാളെ കോടതി പരിഗണിക്കും

തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച കേസ് ക്രൈംബ്രാഞ്ചിന് . ഇത് സംബന്ധിച്ച ശുപാര്‍ശ റേഞ്ച് ഐ.ജി. മനോജ് എബ്രഹാം ഡി.ജി.പിക്ക് കൈമാറി. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടി നിലപാടു മാറ്റുന്നതിനാല്‍ നുണപരിശോധനയ്ക്കു വിധേയയാക്കണമെന്ന് ആവശ്യപ്പെട്ടു പോലീസ് പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

സ്വാമിക്കെതിരെ മൊഴി നല്‍കിയതു പോലീസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് സി.ബി.ഐയ്ക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് നാളെ കോടതി പരിഗണിക്കും. റിമാന്‍ഡ് കസ്റ്റഡിയില്‍ കഴിയുന്ന സ്വാമിയുടെ ജാമ്യാപേക്ഷയും നാളെയാണു പരിഗണിക്കുക.