സ്‌കൂളില്‍ ഫീസടയ്ക്കാന്‍ വൈകി: അധ്യപിക വിദ്യാര്‍ഥിനികളുടെ യൂണിഫോം അഴിപ്പിച്ചു

സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിന് സഹോദരിമാരായ രണ്ടു വിദ്യാര്‍ഥികളെ യൂണിഫോം അഴിപ്പിച്ചശേഷം പിതാവിനൊപ്പം വിട്ടു. വിദ്യാര്‍ഥിനികളുടെ പിതാവ് ചുചാന്‍ ഷാ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ബീഹാറിലെ ബെഗുസാര ജില്ലയിലാണ് സംഭവം..

ആറും എട്ടും വയസുളള തന്റെ പെണ്‍കുട്ടികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു നടത്തിച്ചുവെന്നാണ് പിതാവിന്റെ പരാതി. വെള്ളിയാഴ്ച്ച സ്‌കൂളില്‍ നിന്നും കുട്ടികളെ വിളിച്ചുകൊണ്ടുവരാന്‍ എത്തിയപ്പോള്‍ അധ്യാപികയായ അഞ്ജന കുമാരിയെ കാണാന്‍ തന്നോട് ആവശ്യപ്പെട്ടു. സ്‌കൂളില്‍ നിന്നും നല്‍കുന്ന യൂണിഫോമിന് പണം അടയ്ക്കണമെന്നാണ് കുമാരി ആവശ്യപ്പെട്ടത്. തന്നോട് പ്രിന്‍സിപ്പല്‍ എന്‍.കെ. ജായെ കാണാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടുമാസത്തെ ഫീസ് അടയ്ക്കാന്‍ നിര്‍ദേശിച്ചെന്നും ഷാ പരാതിയില്‍ പറയുന്നുണ്ട്. ശനിയാഴ്ച ഫീസ് അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും അധ്യാപിക ഇത് ചെവിക്കൊണ്ടില്ലെന്നും ടീച്ചര്‍ എന്റെ മക്കളെ അകത്തേക്ക് കൊണ്ടുപോയി അവരുടെ യൂണിഫോം അഴിപ്പിച്ചശേഷം എന്റെടുത്തേക്ക് വിട്ടു. അടിവസ്ത്രം മാത്രമേ അവരുടെ ശരീരത്തിലുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ടീച്ചറെയും പ്രിന്‍സിപ്പലിനെയും ഉത്തരവിട്ടിട്ടുണ്ട്.