വാര്‍ത്ത വ്യാജം: ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനമിറക്കിയിട്ടില്ലെന്ന്‍ കേന്ദ്രസര്‍ക്കാര്‍

1950ന് ശേഷമുള്ള മുഴുവന്‍ ഭുരേഖകളും ആധാറുമായി ബന്ധിപ്പിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചതായുള്ള വാര്‍ത്ത വ്യാജമാണെന്നും കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തിലുള്ള ഒരു വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ലന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 14നുള്ളില്‍ എല്ലാ ഭൂരേഖകളും ആധാര്‍കാര്‍ഡുമായി പാന്‍കാര്‍ഡുമായും വസ്തു രേഖകള്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ വസ്തു ഉടമകളെ ബിനാമിയായി കണക്കാക്കുമെന്നും എല്ലാ ഭൂരേഖകളും ഡിജിറ്റല്‍ രേഖയായി സൂക്ഷിക്കണമെന്നുമായിരുന്നു വാര്‍ത്ത.

എന്നാല്‍ മുഴുവന്‍ ഭുരേഖകളും ആധാറുമായി ബന്ധിപ്പിക്കാനാവശ്യപ്പെട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചെന്ന് വാര്‍ത്ത നേരത്തെ വന്നിരുന്നു. ഇത്തരത്തില്‍ ഒരു കത്തിന്റെ ഉറവിടം വ്യക്തമല്ല. ഉറവിടം കണ്ടെത്താനായി ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു.