പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍, നിങ്ങളാരും മൂത്രമൊഴിക്കേണ്ട എന്നു പറഞ്ഞ്, ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കുമുന്നില്‍, ടോയിലറ്റുകള്‍ അടച്ചുപൂട്ടി കാക്കി ധാര്‍ഷ്ഠ്യം ഭീകരവാദത്തെക്കാള്‍ ഭീകരമാണെന്നും മാധ്യമപ്രവര്‍ത്തകന്‍റെ എഫ് ബി പോസ്റ്റ്‌

പുതുവൈപ്പിനിലെ സമരക്കാര്‍ക്കെതിതായ പോലീസ് നടപടിയേയും സമരത്തിന്റെ പുറകില്‍ തീവ്രവാദ സംഘടനകളാണെന്ന പൊലീസ് നിലപാടിനേയും രൂക്ഷമായി വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.പി റഷീദ്. അറസ്റ്റ് ചെയ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍, നിങ്ങളാരും മൂത്രമൊഴിക്കേണ്ട എന്നു പറഞ്ഞ്, ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കുമുന്നില്‍, ടോയിലറ്റുകള്‍ അടച്ചുപൂട്ടിയ പൊലീസുകാരുടെ കാക്കി ധാര്‍ഷ്ഠ്യം ഭീകരവാദത്തെക്കാള്‍ ഭീകരമാണെന്ന് കെ.പി റഷീദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മൂത്രമൊഴിക്കാന്‍ നിവൃത്തിയില്ലാതെ പോലീസ് സ്റ്റേഷനില്‍വെച്ച് ഈ നിലപാട് ചോദ്യം ചെയ്തവരെ പരിഹസിച്ച പൊലീസുകാരുടെ ഉളുപ്പില്ലായ്മയേക്കാള്‍ നികൃഷ്ടമല്ല ഒരു തീവ്രവാദവമെന്നും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം