ഐഎസ്സില്‍ ചേര്‍ന്ന കോഴിക്കോട് സ്വദേശിയും കൊല്ലപ്പെട്ടതായി വിവരം; ഷജീര്‍ ആണ് കൊല്ലപ്പെട്ടത്‌

ഐ.എസില്‍ ചേര്‍ന്ന കോഴിക്കോട് സ്വദേശിയായ ഒരു മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചു. ഷജീര്‍ കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. പടന്നയിലെ പൊതു പ്രവര്‍ത്തകന്‍ ബി.സി.എ. റഹ്മാനാണ് യുവാവ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്. മൃതദേഹത്തിന്റെ ഫോട്ടോ ഉള്‍പ്പെടെയാണ് സന്ദേശം ലഭിച്ചത്.

കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്നു എന്ന് കരുതപ്പെടുന്ന അശ്വാഗ് മജീദാണ് പൊതുപ്രവര്‍ത്തകന് ഈ സന്ദേശം അയച്ചത്. ഐ.എസില്‍ ചേര്‍ന്ന മറ്റു ചിലരും കൊല്ലപ്പെട്ടു എന്ന സന്ദേശവും അയച്ചത് അശ്വാഗാണ്. നേരത്തെ ഇസ്ലാമിക് സ്റ്റേറ്റില്‍ എത്തിയെന്ന് സംശയിച്ചിരുന്ന ഹഫീസുദ്ദീന്‍, ടി.കെ മുര്‍ഷിദ് മുഹമ്മദ്, യഹിയ എന്നിവര്‍ കൊല്ലപ്പെട്ടതായും വിവരം ലഭിച്ചിരുന്നു. ഇതോടെ കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്നെന്ന് കരുതുന്ന നാലുപേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം