ജേക്കബ് തോമസിനെ മൂലയ്ക്കിരുത്തി സര്‍ക്കാര്‍: ഐഎംജി ഡയറക്ടറായി പുതിയ ചുമതല

ഭരിക്കുന്ന കക്ഷിയില്‍ പെട്ടവരുടെ പൊള്ളത്തരങ്ങള്‍ പുറത്തു കൊണ്ടു വരുന്ന ഏതൊരു ഉദ്യോഗസ്ഥനും നേരിടേണ്ടി വരുന്ന അവസ്ഥയില്‍ ഡിജിപി ജേക്കബ് തോമസും. രണ്ടരമാസത്തെ അവധിക്കുശേഷം ഡി.ജി.പി. ജേക്കബ് തോമസ് വീണ്ടും സര്‍വീസിലേക്ക് തിരിച്ചെത്തി. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പുതിയ ചുമതലയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഐ.എം.ജി. ഡയറക്ടറായിട്ടാണ് അദ്ദേഹത്തിന്റെ പുതിയ ചുമതല. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് കൈമാറും.

നിരന്തരം ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതും ഇ.പി. ജയരാജനടക്കമുള്ള സി.പി.എം. നേതാക്കളുടെ അഴിമതി അന്വേഷിക്കാന്‍ തുനിഞ്ഞതുമാണ് ജേക്കബ് തോമസിന്റെ നിര്‍ബന്ധിത അവധിക്ക് പിന്നിലെ കാരണം.

അവധി അവസാനിപ്പിച്ച് തിരിച്ച് എത്തിയാല്‍ തന്റെ സ്ഥാനം ഏതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി. ജേക്കബ് തോമസ് സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസിന്റെ അവധി ഇന്നാണ് അവസാനി