കലാഭവന്‍ സാജന്‍ അന്തരിച്ചു; വിശദീകരണവുമായി സാജന്‍ പള്ളുരുത്തി

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രണ്ടാം വാര്‍ഡില്‍ നിലത്ത് കിടത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

എന്നാല്‍ നടനും മിമിക്രി കലാകാരനുമായ സാജന്‍ പളളുരുത്തി മരിച്ചെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാജവാര്‍ത്ത. ഇന്നുരാവിലെ മുതല്‍ അദ്ദേഹത്തിന്റെ ചിത്രം ചേര്‍ത്തുവെച്ചാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്. നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ ഇന്നു രാവിലെ മരിച്ചിരുന്നു. ഇതിനോടൊപ്പമാണ് സാജന്‍ പളളുരുത്തിയുടെ ഫോട്ടോ വെച്ചുളള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനെതിരെ അദ്ദേഹം തന്നെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്ത് എത്തി. ഫെയ്‌സ്ബുക്കില്‍ തന്റെ ചിത്രം ചേര്‍ത്ത് വെച്ചാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. അതിന്റെ സത്യാവസ്ഥ അറിയില്ല. എന്തായാലും അങ്ങനെ ചെയ്തത് ശരിയായില്ലെന്നും അദ്ദേഹം പറയുന്നു.