ബോളിവുഡ് താരറാണിമാരെ പിന്നിലാക്കി ഷാരൂഖ് മകള്‍ ; താരപുത്രിയുടെ ചിത്രങ്ങള്‍ വൈറല്‍

ഇന്ത്യന്‍ സിനിമയുടെ തന്നെ കിംഗ്‌ ഖാന്‍ എന്ന് ലോകം വിശേഷിപ്പിക്കുന്ന താരമാണ് ഷാരൂഖ്ഖാന്‍. ബോളിവുഡില്‍ ധാരാളം ഖാന്‍മാര്‍ ഉണ്ടെങ്കിലും വര്‍ഷങ്ങളായി ഷാരൂഖിന്‍റെ സ്ഥാനം ബോളിവുഡില്‍ ഭദ്രമാണ്. മൂന്ന് മക്കളാണ് ഷാരൂഖിനുള്ളത്. ആര്യന്‍ , സുഹാന, അബ് റാം. ഭാര്യ ഗൌരി ഖാനുമായി വളരെ നല്ല ഒരു കുടുംബജീവിതമാണ് ഷാരൂഖ്‌ നയിക്കുന്നത്. ഇത്രയും കാലമായിട്ടും മറ്റു താരങ്ങളെ പോലെ അവരുടെ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നേയില്ല. താരങ്ങളുടെ മക്കള്‍  മാതാപിതാക്കളെ പിന്തുടര്‍ന്ന് അഭിനയരംഗത്ത് എത്തുന്നത് ബോളിവുഡിലെ സ്ഥിരം ഏര്‍പ്പാടാണ്. അതുപോലെ ഷാരൂഖ്‌ ഖാന്‍റെ മക്കളും സിനിമയില്‍ എത്തുന്നു എന്ന് ഏറെക്കാലമായി കേട്ട് വരുന്ന ഒന്നാണ്. എന്നാല്‍ സിനിമാ രംഗത്ത് പ്രവേശിക്കാതെ തന്നെ ബോളിവുഡ് താരറാണിമാരെ പിന്നിലാക്കിയിരിക്കുകയാണ് ഷാരൂഖ്ഖാന്‍ മകള്‍ സുഹാന. സുഹാനയുടെ പുത്തന്‍  ചിത്രങ്ങള്‍ വൈറല്‍ ആയിമാറിക്കഴിഞ്ഞു. ഷാരൂഖിന്റെ ഭാര്യ ഗൗരിയുടെ പുതിയ റെസ്‌റ്റോറന്റായ മുംബൈയിലെ അര്‍ഥിന്റെ ഉദ്ഘാടന വേളയിലാണ് സുഹാന താരമായി മാറിയത്. അച്ഛനടക്കം പല പ്രമുഖ ബോളിവുഡ് താരങ്ങളും പങ്കെടുത്ത പരിപാടിയില്‍ എന്നാല്‍ മാധ്യമങ്ങളുടെയും അതിഥികളുടെയും എല്ലാ നോട്ടവും ചെന്നെത്തിയത് സുഹാനയിലായിരുന്നു. ഓറഞ്ച് നിറത്തിലുള്ള വേഷം ധരിച്ചെത്തിയ സുഹാന എല്ലാ അര്‍ഥത്തിലും  പാര്‍ട്ടിയിലെ താരമായി.