പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത‍ ഗള്‍ഫ് രാജ്യങ്ങളിലും വാട്സ് ആപ്പ് വീഡിയോ കോളിംഗ്

യു എ ഇ : പ്രവാസികള്‍ക്ക് ഒരു നല്ല വാര്‍ത്ത!.യു.എ.യില്‍ വാട്‌സ് ആപ്പ് കോളിന് സൗകര്യമായതായി റിപ്പോര്‍ട്ടുകള്‍. അനുഭവസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ന്യൂസ് ആണ് വാര്‍ത്ത! റിപ്പോര്‍ട്ട് ചെയ്തത്. നാട്ടിലേക്കും തിരിച്ചും വ്യാഴാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് വിഡോയോയിലൂടെയും ഫോണിലൂടെയും സാംസാരിക്കാന്‍ കഴിയുന്നുണ്ട് എന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സേവന നയത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി (ട്രാ) വ്യക്താമാക്കി. ലോകത്ത് മിക്ക ഇടങ്ങളിലും എത്തി എങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ വാട്‌സ് ആപ്പ് വീഡിയോ,  വോയിസ്  കോളുകള്‍ക്ക് നിരോധനമാണ്.