സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാം; എക്‌സൈസ് അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി

സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പുന്നതിന് എക്‌സൈസ് അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. വീടുകളിലും മറ്റും നടക്കുന്ന സ്വകാര്യ ആഘോഷങ്ങളില്‍ മദ്യമാകാം. ഇത്തരം ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുത്.

അനുവദനീയമായ അളവില്‍ മദ്യം സൂക്ഷിക്കാമെന്നും എന്നാല്‍ വില്‍പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് ലൈസന്‍സ് നിര്‍ബന്ധമാണ്. ഇത് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.