കോവിന്ദിനെ പിന്തുണയ്ക്കാനുള്ള തീരുമാനം ചരിത്രപരമായ മണ്ടത്തരമാണെന്ന്  നിതീഷ് കുമാറിനോട് ലാലു പ്രസാദ് യാദവ്

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനം ചരിത്രപരമായ മണ്ടത്തരമാണെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ് കുമാറിനെ നേരിട്ടു കണ്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാറിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുമെന്നും അതേസമയം ഈ വിഷയത്തിന്റെ പേരില്‍ ബീഹാറിലെ സര്‍ക്കാറിനെ താഴെയിറക്കില്ലെന്നും ലാലു വ്യക്തമാക്കി.

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് മീരാ കുമാറിനെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബീഹാര്‍പുത്രിയെ പിന്തുണയ്ക്കാത്ത നിതീഷ് കുമാറിന്റെ നടപടിയോടുള്ള നീരസം ലാലു വ്യക്തമാക്കിയത്.
അതേസമയം കോവിന്ദിന് പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോകില്ലെന്ന നിലപാടിലാണ് ജെ.ഡി.യു. എന്നാല്‍ കേരളത്തില്‍ ജെഡിയു കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു.