കുന്നശ്ശേരി പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്വരവും മാതൃകാപരവും: മാര്‍ പണ്ടാരശ്ശേരില്‍

ചിക്കാഗോ: ക്‌നാനായ സമുദായത്തെ മുഴുവന്‍ ദുഖത്തിലാഴ്ത്തി കാലം ചെയ്ത അഭി. മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ ഓര്‍മ്മകള്‍ അനുസ്മരിക്കുന്നതിനായി ചിക്കാഗോ കെ സി എസ് നേതൃത്വത്തില്‍ നടത്തപ്പെട്ട അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പങ്കെടുത്തു. കുന്നശ്ശേരി പിതാവിനെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും, പിതാവ് വഴി ക്‌നാനായ സമുദായത്തിന് ഉണ്ടായ നേട്ടങ്ങളെയും അദ്ദേഹം അനുസ്മരിച്ചു .

ജൂണ്‍ 21 ബുധനാഴ്ച്ച വൈകുന്നേരം 7 മണിക്ക് ക്‌നാനായ കാത്തോലിക് കമ്മ്യൂണിറ്റി സെന്ററില്‍ പ്രസിഡന്റ് ബിനു പൂത്തുറയില്‍ അദ്യക്ഷത വഹിച്ച് യോഗത്തില്‍ ക്‌നാനായ റീജിയണ്‍ ഡയറക്റ്റര്‍ ഫാ തോമസ് മുളവനാല്‍, പ്രാവാസി ക്‌നാനായ കത്തോലിക്ക ചെയര്‍മാന് ബിനു തുരുത്തിയില്‍, കെ സി സി എന്‍ എ വൈസ് പ്രെസിഡണ്ട് മയമ്മ വെട്ടിക്കാട്ട്, കെ സി സി എന്‍ എ റീജിയണല്‍ വൈസ് പ്രെസിഡന്റ്‌റ് ജെയ്മോന്‍ നന്ദികാട്ട്, മുന്‍ കെ സി എസ് ഭാരവാഹികളായ ജോണ്‍ ഏലക്കാട്ട്, ഇടുക്കി ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് തമ്പി മനുങ്കല്‍, ജോണി പുത്തന്‍പറമ്പില്‍, ജോയ് വാച്ചാച്ചിറ, ജോസ് കണിയാലി, സൈമണ്‍ പള്ളികുന്നേല്‍, സിറിയക് കൂവക്കാട്ടില്‍, ജോര്‍ജ് തൊട്ടപ്പുറം,ജെയ്ബു കുളങ്ങര, സാബു നെടുവീട്ടില്‍, സമുദായ പ്രതിനിധികള്‍ തുടങ്ങി നിരവധിപേര്‍ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.

ചിക്കാഗോയില്‍ എത്തുമ്പോഴെല്ലാം കുന്നശ്ശേരി പിതാവ് താമസിക്കാറുണ്ടായിരുന്ന ചിക്കാഗോ ക്‌നാനായ സമൂഹത്തിന്റെ സിരാകേന്ദ്രം കൂടിയ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ട അനുസ്മരണ സമ്മേളനത്തെ, അഭി: കുന്നശേരി പിതാവിനോട് ആദരവ് കാണിക്കാനുള്ള വേദിയായി മാറ്റിക്കൊണ്ട്, നൂറില്‍ പരം ക്‌നാനായ മക്കള്‍ ആന്നേ ദിവസം കമ്മ്യൂണിറ്റി സെന്ററില്‍ എത്തി ചേര്‍ന്നത്. അനുസ്മരണ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് കെ സി എസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയനികുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.