സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് ഹിന്ദു സേനകളുടെ റിക്രൂട്ട്‌മെന്റ് വീഡിയോ, എഫ്ബി പോസ്റ്റ് വൈറലാകുന്നു

ഗോരക്ഷകര്‍ നടത്തുന്ന ആക്രമണങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്ന വീഡിയോകള്‍ വിരല്‍ ചൂണ്ടുന്നത് ഭീകരതയിലേയ്ക്കാണെന്ന് രഞ്ജിത്ത് ആന്റണിയുടെ എഫ്.ബി.പോസ്റ്റ്.

ഈ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ക്രൂരതകളല്ല. ഒരു ഹീറോയിസമാണ്. അത് ആരാധന ആയി മാറുന്നു. ആ ആരാധന ആവേശമായും സ്വയം അത്തരം ഹീറോയിക് പ്രവര്‍ത്തികള്‍ ചെയ്യാനും നിങ്ങളെ സജ്ജരാക്കുന്നു. ഇതാണ് ഇത്തരം റിക്രൂട്ട്‌മെന്റ് വീഡിയോകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പോസ്റ്റിലുണ്ട്.

സംഘപരിവാര്‍ സംഘടനകളും ഐസ്സിന്റെ മാര്‍ഗം പിന്തുടരാനുള്ള ശ്രമത്തിലാണെന്നും അതിര്‍ത്തികള്‍ കടന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ മണ്ണിലുമെത്താന്‍ ഇനി അധികം സമയം ആവശ്യമില്ലെന്നുമാണ് രഞ്ജിത്ത് തന്റെ പോസ്റ്റിലൂടെ പറയുന്നത്.

എഫ്.ബി. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഗോ രക്ഷകരുടെ വീഢിയോകള്‍
കഴിഞ്ഞ മൂന്നു മാസമായി ഒരു പുതിയ ട്രെന്‍ഡ് ശ്രദ്ധിക്കുന്നു. പശു കടത്തുന്നവരെയൊ, പശു ഇറച്ചി കൈവശം വെച്ചു എന്നു കരുതുന്നവരെയൊ ആക്രമിക്കുന്ന വീഢിയോകള്‍ കൂടുന്നു. കഴിഞ്ഞ ആഴ്ച ഞാന്‍ ഒരു ചെറിയ പഠനം നടത്തി വരികയായിരുന്നു. ഓരോ പ്രാവശ്യം ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പഴും ആവറേജ് രണ്ട് പുതിയ വീഡിയോകള്‍ എങ്കിലും കാണുന്നു. ഇത് വരെ കാണാത്ത രണ്ട് വീഡിയോകളെന്നാണ് ഉദ്ദേശിച്ചത്. സ്ട്രീമില്‍ റിപ്പീറ്റ് ചെയ്തു വരുന്നവ കൂട്ടിയിട്ടില്ല.
ഈ വീഢിയോകളില്‍ പൊതുവായ ചില സാമ്യങ്ങളുണ്ട്. അത് ഷൂട്ട് ചെയ്തിരിക്കുന്ന വിധം. കാര്യം വീഡിയൊ ഷെയര്‍ ചെയ്യുന്നത് ഗോ രക്ഷകരെയും, സംഘപരിവാര്‍ സംഘടനകളെയും എതിര്‍ക്കുന്നവരാണ്. പക്ഷെ ആ വീഡിയോകള്‍ ഷൂട്ട് ചെയ്തിരിക്കുന്നത് ഈ അക്രമങ്ങളില്‍ പങ്കെടുത്ത ആരോ ആണ്. ദൂരെ മറഞ്ഞിരുന്ന് വീഡിയൊ എടുത്തതല്ലെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തം. ചില സമയത്ത് തല്ലുന്ന ആളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് അടിച്ചു ചോര തെറിക്കുന്നതൊക്കെ അതു പോലെ ചിത്രീകരിച്ചിരിക്കുന്നു. ചില വീഡിയോകളില്‍ മുന്‍പില്‍ പോകുന്ന ലോറിയെ ചെയ്സ് ചെയ്യുന്ന വീഡിയൊ വരെ ഉണ്ട്. അതായത് അക്രമകാരികളോടൊപ്പം അവരുടെ കാറില്‍ തന്നെയുള്ള ആരോ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
കാര്യം മനസ്സിലായൊ ?. ഈ വീഢിയോകള്‍ ഹിന്ദു സേനയുടെ റിക്രൂട്ട്മെന്റ് വീഢിയോകളാണ്. അല്ലാതെ ഇവരുടെ അതിക്രമങ്ങള്‍ ലോകത്തിനു എക്‌സപോസ് ചെയ്യാനായി ഏതൊ നല്ലൊരു മനുഷ്യന്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചവ അല്ല.
ഹിന്ദു സേനകള്‍/സംഘപരിവാര്‍ സംഘടനകള്‍ ഐസിസിന്റെ തന്ത്രങ്ങള്‍ അതു പോലെ സ്വീകരിച്ചു തുടങ്ങി എന്ന് വ്യക്തം. ഐസിസ് സന്ദേശം പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകളും, ഫേസ്ബുക്ക് പേജുകളും ഒക്കെയുണ്ട്. അവിടെ വരുന്ന വീഡിയോകളുമായി വല്ലാത്ത സാമ്യം തോന്നുന്നു. ഐസിസ് വീഡിയോകളില്‍ പരസ്യമായ ശിരസറുക്കല്‍, ഒരാളെ അടച്ചിട്ട ഇരുമപ് കൂടുകള്‍ വെള്ളത്തില്‍ മുക്കുന്ന വീഡിയോകള്‍, വലിയ കെട്ടിടങ്ങളില്‍ നിന്ന് ആള്‍ക്കാരെ താഴേയ്ക്കെറിഞ്ഞ് കൊല്ലുന്ന വീഢിയോകള്‍ ഒക്കെയാണ്.
ഇത്ര നീചമായ ക?ത്യങ്ങള്‍ എങ്ങനെ ഒരു സംഘടനയുടെ മാര്‍ക്കെറ്റിങ്ങിന് ഉപയോഗിക്കും എന്ന് അത്ഭുതം ഉണ്ടല്ലെ ?. എനിക്കും ഉണ്ടായിരുന്നു. പക്ഷെ ഒന്നാലോചിച്ചു നോക്കു. എത്ര സിനിമകളില്‍ നായകന്‍ ചെയ്യുന്ന ഒരു ക്രൈമിനെ നമ്മള്‍ ന്യായീകരിച്ചിരിക്കുന്നു. ഓഹ് അത് വില്ലന്‍ നായകന്റെ സഹോദരിയെ ബലാല്‍സംഗം ചെയ്തിട്ടല്ലെ ?, അത് അയാള്‍ നായകന്റെ അപ്പനെ കൊന്നതിനു പ്രതികാരം ചെയ്തതല്ലെ. മനുഷ്യരിങ്ങനെ ആണ്. ഒരു ക്രിമിനലിനോട് അനുഭാവ പൂര്‍വ്വം നിലപാടെടുക്കാന്‍ മനുഷ്യന് എളുപ്പം കഴിയും. സ്വയം ന്യായീകരിക്കാന്‍ ഉതകുന്ന എന്തെങ്കിലും ഒരംശം കണ്ടെത്തിയാല്‍ ഏത് ഹീന പ്രവര്‍ത്തികളെയും മനുഷ്യന് സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റും. അത് ഹീറോയിസമായി കാണാനും നമുക്ക് സാധിക്കും. ഈ ക്രൈം ചെയ്യുന്നവനെ ഹീറോ ആക്കാനും അവന്റെ ഹീറോയിസം ആരാധിക്കാനും നമുക്ക് പറ്റും. സിനിമ കഴിഞ്ഞ് ഇറങ്ങി വന്ന് ആ നായകനായി സങ്കല്‍പ്പിച്ച് എത്ര പ്രാവശ്യം സ്വപ്നം കണ്ടിട്ടുണ്ടെന്ന് നിങ്ങള്‍ ആലോചിച്ചു നോക്കു !
പറഞ്ഞ് വന്നത് ഈ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ക്രൂരതകളല്ല. ഒരു ഹീറോയിസമാണ്. അത് ആരാധന ആയി മാറുന്നു. ആ ആരാധന ആവേശമായും സ്വയം അത്തരം ഹീറോയിക് പ്രവര്‍ത്തികള്‍ ചെയ്യാനും നിങ്ങളെ സജ്ജരാക്കുന്നു. ഇതാണ് ഇത്തരം റിക്രൂട്ട്മെന്റ് വീഢിയോകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ജീവിത കാലം മുഴുവന്‍ ബീഫു തിന്നവര്‍ വരെ ഇന്ന് ചാണകത്തില്‍ പ്ലൂട്ടോണിയം ഉണ്ടെന്ന് പറയുന്നു. ബീഫ് ഉള്ളിക്കറി ആക്കുന്നു. ബീഫ് തിന്നുന്നത് എന്തൊ മ്ലേച്ഛമാണെന്ന ഒരു പൊതു ബോധം സ?ഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതൊക്കെ വിവരും വിദ്യാഭ്യാസവും ഉള്ളവരുടെ കാര്യമാണ്. സെല്‍ഫ് എസ്റ്റീം തീരെ ഇല്ലാത്ത, താന്‍ ജീവിച്ചിരിക്കുന്നതിന്റെ അര്‍ത്ഥം എന്തെന്ന് സ്വയം പരതി ഇരിക്കുന്ന ഒരുത്തന് ഗോ രക്ഷകനായി ആയുധം എടുക്കാന്‍ ഒട്ടും ആലോചിക്കണ്ട. അവന്‍ ഇരിട്ടി വെളുക്കുമ്പോള്‍ ഹീറോ ആവുകയാണ്. ഹീറോ ആയി എന്ന് അവന് തോന്നുകയാണ്.
പറഞ്ഞ് വന്നത്, ഈ വീഢിയോകള്‍ ഷെയര്‍ ചെയ്യുന്നവര്‍ ഇവരുടെ മാര്‍ക്കെറ്റിങ്ങിന് കൂട്ട് നില്‍ക്കുകയാണ്. ആള്‍ക്കാര്‍ ഷെയര്‍ ചെയ്യുന്നു എന്ന് കണ്ടാല്‍ അത്തരം വീഢിയോകള്‍ ഫേസ്ബുക് പ്രൊമോട്ട് ചെയ്തു തുടങ്ങും. ഫേസ്ബുക്കിന്റെ അല്‍ഗോരിതം അങ്ങനെയാണ്. അതിനാല്‍ നിങ്ങള്‍ അറിയാതെ അത്തരം വീഢിയോ വഴി ഇവര്‍ക്ക് രാജ്യം നീളേ ഹീറോ മാരെ സ?ഷ്ടിക്കാന്‍ സാധിക്കുന്നു. ആദ്യമാദ്യം യു.പി യില്‍ നിന്നൊക്കെയുള്ള സംഭവങ്ങളാണ് വീഢിയോയില്‍ കണ്ടിരുന്നത്. ഇപ്പോള്‍ കര്‍ണ്ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള വീഢിയോകള്‍ വന്ന് തുടങ്ങി. അതായത്, ഈ മാര്‍ക്കെറ്റിങ് ഫലം കണ്ടു തുടങ്ങി എന്നര്‍ത്ഥം. പശു ബെല്‍റ്റില്‍ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്ക് കടന്നിരിക്കുന്നു. സഹ്യനിപ്പുറം കേരളത്തിലെത്താന്‍ അധികം കാത്തിരിക്കണ്ട എന്ന് ചുരുക്കം.

ലേഖകനെക്കുറിച്ചു രണ്ട് വാക്ക്: അമേരിക്കയിലെ പോര്‍ട്‌സമത്ത്, ന്യുഹാംഷൈര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേര്‍ളിബ്രൂക് എന്ന ഒരു സ്റ്റാര്‍ട്ടപ് കമ്പനിയുടെ സി.ഇ.ഒ ആണ് രഞ്ജിത്. ഫേസ്ബുക്കില്‍ രാഷ്ട്രീയ, സാമൂഹിക, ടെക്‌നോളജി, സാമ്പത്തിക വിഷയങ്ങളെ ആസ്പദമാക്കി സ്ഥിരമായി എഴുതുന്നു. അദ്ദേഹത്തെ https://www.facebook.com/rpmam വഴി ഫോളോ ചെയ്യാവുന്നതാണ്.