ഈദ് നമസ്‌ക്കാരം കയ്യില്‍ കറുത്ത റിബണ്‍ അണിഞ്ഞ്; ജുനൈദിന്റെ ഓര്‍മ്മയില്‍ കടുത്ത പ്രതിഷേധം

കയ്യില്‍ കറുത്ത റിബണ്‍ കെട്ടിക്കൊണ്ട് പ്രതിഷേധ സൂചകമായി ഈദ് നമസ്‌കാരം. അടുത്തിടെ ദല്‍ഹിയില്‍ പെരുന്നാള്‍ ഷോപ്പിങ് നടത്തി മടങ്ങുകയായിരുന്ന ഹരിയാന സ്വദേശിയായ ജുനൈദ് എന്ന 16നുകാരെ തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു പ്രതിഷേധം.

ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ നിസഹായ അവസ്ഥയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായ സാഹചര്യമാണ് ഇപ്പോഴുള്ളത്. നിരപരാധികള്‍ കൊല്ലപ്പെടുന്നു. പ്രധാനമന്ത്രി മോദി ഈ വംശഹത്യയ്ക്ക് മൗനാനുവാദം നല്‍കുകയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.

പെരുന്നാള്‍ ഷോപ്പിങ് നടത്തി മടങ്ങവെയാണ് ജുനൈദ് അടക്കമുള്ള യുവാക്കള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടത്. ബീഫ് വാങ്ങിയിട്ടുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.വിവിധയിടങ്ങളിലായി പശു സംരക്ഷണത്തിന്റെ പേരില്‍ 13 പേരെ ഇതുവരെ തല്ലിക്കൊന്നു.