എം.എല്‍.എയും സബ് കലക്ടറും ജൂണ്‍ 30ന് വിവാഹിതരാകുന്നു

തിരുവനന്തപുരം: കെ.എസ് ശബരീനാഥന്‍ എം.എല്‍.എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഐ.എ.എസും തമ്മിലുള്ള വിവാഹം ജൂണ്‍ 30ന് (വെള്ളി) നടക്കും.

വെള്ളിയാഴ്ച രാവിലെ 09.30-നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.ക്ഷേത്രത്തില്‍ വച്ച് വളരെ ലളിതമായി നടക്കുന്ന ചടങ്ങിലാണ് ശബരീനാഥന്‍ ദിവ്യയെ താലി ചാര്‍ത്തുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്തും അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

ജൂണ്‍ 30 ന് തന്നെ വൈകുന്നേരം 04 മണി മുതല്‍ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലും ജൂലൈ 02,ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ ആര്യനാട് വി.കെ.ഓഡിറ്റോറിയത്തിലുമായാണ് വിവാഹ സല്‍ക്കാരം നടത്തുന്നത്.