ഇരട്ടക്കുട്ടികളുടെ അച്ഛനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ..

ഫുട്‌ബോളര്‍ കിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടക്കുട്ടികളുടെ അച്ഛനായി. കുട്ടികളുടെ ചിത്രങ്ങള്‍ക്കൊപ്പം ഈ സന്തോഷ വാര്‍ത്ത താരം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്.

രണ്ട് ആണ്‍കുട്ടികളാണ് ക്രിസ്റ്റിയാനോയ്ക്ക് ജനിച്ചിരിക്കുന്നത്. വാടക ഗര്‍ഭ പാത്രത്തിലൂടെയാണ് ഇത്തവണയും ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മാറ്റെയും ഇവായും എന്നാണ് കുട്ടികള്‍ക്ക് ഇട്ടിരിക്കുന്ന പേര്. കുട്ടിയെ കാണുവാന്‍ റഷ്യയില്‍നിന്ന് ക്രിസ്റ്റിയാനോ നാട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.