കണ്ണും കാതും തുറന്നു വച്ച് ഞങ്ങള്‍ ഇവിടെയുണ്ടെന്ന് വിമിന്‍ ഇന്‍ സിനിമ കളക്ടീവ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് അവസരോചിതമായി പ്രതികരിച്ച് മലയാള സിനിമയിലെ വനിതകളുടെ സംഘടന വിമിന്‍ ഇന്‍ സിനിമ കളക്ടീവ്. അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങള്‍ ഇവിടെയുണ്ടെന്നുമായിരുന്നു വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പെട്ടെന്നുള്ള പ്രതികരണം.

‘ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവണ്‍മെന്റിലും തുടര്‍ന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങള്‍ ഇവിടെയുണ്ട്… പോരാടുന്നവള്‍ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്.’