അയാള്‍ നേരത്തെ വന്നു പറയുന്നു, ഞാന്‍ നിരപരാധിയാണെന്ന്; അത് വിശ്വസിച്ചുപോയി

ദിലീപ് കുറ്റക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഏറ്റവും ശക്തമായ നിലപാടാണ് തന്റെ പാര്‍ട്ടിയും സംഘടനയും എടുത്തതെന്നും നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ നിങ്ങളെപ്പോലെ താനും ഷോക്കിലാണെന്നും നടനും കൊല്ലം എം.എല്‍.എയുമായ മുകേഷ്. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്നുളള ഇടപെടലുകളില്‍ പൂര്‍ണതൃപ്തനാണെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാരും െേപാലീസും കുറ്റവാളികളെ സംരക്ഷിക്കില്ല.അതില്‍ അഭിമാനിക്കുന്നു. പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്ന കാലയളവില്‍ ക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ല. ബസ് ഓടിക്കുന്നപോലെ അമിതവേഗത്തില്‍ കാര്‍ഓടിക്കുവാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ വളരെ സൗമ്യമായിട്ട് പറഞ്ഞുവിടുന്നത്.

Read more: കൊല്ലത്തെത്തൂ..മുകേഷിന് കോടിയേരി… ജനങ്ങളോട് മുകേഷ് നിലപാട് വിശദീകരിക്കണം

കഴിഞ്ഞ അമ്മയുടെ യോഗം നടക്കുന്ന സമയത്ത് അദ്ദേഹം ആരോപണ വിധേയനായിരുന്നു. ഇപ്പോഴാണ് അയാള്‍ കുറ്റം ചെയ്‌തെന്ന് അറിയുന്നത്.അയാള്‍ നേരത്തെ വന്നു പറയുന്നു, ഞാന്‍ നിരപരാധിയാണെന്ന്. അന്നേരം അത് വിശ്വസിച്ചുപോയി. ഇപ്പോള്‍ സത്യം തിരിച്ചറിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം സി.പി.എം. ജില്ലാകമ്മിറ്റി ഓഫിസില്‍ എത്തിയതായിരുന്നു അദ്ദേഹം.