വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരള സെന്‍ട്രല്‍ സോണ്‍ പുനഃസംഘടിപ്പിച്ചു

തൃശൂര്‍: ആഗോള മലയാളികളുടെ സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരളാ സെന്‍ട്രല്‍ സോണ്‍ പുനഃസംഘടനാ സമ്മേളനം തൃശൂര്‍ പേള്‍ റീജന്‍സിയില്‍ നടന്നു. ഐ.വി രാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ജോയിന്റ് കോ-ഓഡിനേറ്റര്‍ ഷൌക്കത്ത് പറമ്പി മുഖ്യ പ്രഭാഷണം നടത്തി.

ഫൗണ്ടര്‍ മെമ്പര്‍ നൗഷാദ് ആലുവയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത ഭാരവാഹികളെ ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍ ഷൗക്കത്തി പറമ്പിയുടെയും ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍ സീന ഷാനവാസിന്റെയും സാന്നിധ്യത്തില്‍ സെന്‍ട്രല്‍ സോണിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സെക്രട്ടറി ഹേമ ബിജു സ്വാഗതവും വൈസ് പ്രസിഡന്റ് സിന്ധു സജീവ് നന്ദിയും പറഞ്ഞ യോഗത്തില്‍ ഫൗണ്ടര്‍ മെമ്പര്‍ ഷീല നെല്‍സണ്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സെന്‍ട്രല്‍ സോണില്‍ നിന്നുള്ള അംഗം ജിസണ്‍ അവതരിപ്പിച്ച മാജിക്ക് സദസ്സിന് വേറിട്ട അനുഭവമായി.

ഡബ്ലിയു.എം.എഫ് സെന്‍ട്രല്‍ സോണിന്റെ രക്ഷാധികാരികളായി ഐ.വി. രാജു, കരിം പന്നിത്തടം, നജീബ് ഖാന്‍, ചാണ്ടി, ഷോബി വര്‍ഗീസ്, മോഹന്‍ദാസ് എലത്തൂര്‍, ഷാജന്‍ ജോര്‍ജ് എന്നിവര്‍ നിയമിതരായി. സിദ്ധിക്ക് എറണാകുളം (പ്രസിഡന്റ് ), ഹേമ ബിജു (സെക്രട്ടറി), നിതീഷ്. കെ. നായര്‍ (ട്രഷറര്‍), സിന്ധു സജീവ്, പ്രമോദ് വി.വി (വൈസ് പ്രസിഡന്റ്), ഷീല നെല്‍സണ്‍, അസിസ് താണിപ്പാടം (ജോയിന്റ് സെക്രട്ടറി), ബദറുദ്ധീന്‍ കരിപ്പോട്ടയില്‍ (ചാരിറ്റി കണ്‍വീനര്‍), ദുര്‍ഗാ മദനന്‍ (ജോയിന്റ് ചാരിറ്റി കണ്‍വീനര്‍), ശ്രീകേഷ് വെള്ളാനിക്കര (മീഡിയ കണ്‍വീനര്‍), ജീസണ്‍ (ജോയിന്റ് മീഡിയ കണ്‍വീനര്‍) എന്നിവരെയും തിരഞ്ഞെടുത്തു.