ജപ്പാനിലെ ചുടുകാറ്റില്‍ ഒരാഴ്ച്ചയ്ക്കിടെ മരിച്ചത് ആറു പേര്‍; 7000 പേര്‍ ആശുപത്രിയില്‍

ജപ്പാനില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ആഞ്ഞുവീശിയ ചൂടുകാറ്റില്‍ മരിച്ചത് ആറു പേര്‍. അന്തരീക്ഷ താപനില ദിനംപ്രതി വര്‍ധിക്കുന്നതിനൊപ്പമാണ് ചൂടുകാറ്റ് വീശുന്നത്. 40 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് ഇപ്പോള്‍ ജപ്പാനിലെ താപനില. ചൂടുകാറ്റു കൂടിയായതോടെ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം 7,000കടന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരിലേറെയും 65വയസിനു മുകളില്‍ പ്രായമുള്ളവരാണെന്നാണ് വിവരം. ഈ ആഴ്ചയും കാലാവസ്ഥ മാറ്റമില്ലാതെ തുടരുമെന്നാണ് കാലാവസ്ഥനീരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.